ഏകദിന കവിത ശില്പശാല

June 30, 2025

News Image

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പന്മന ക്യാമ്പസിലെ മലയാളവിഭാഗം ഏകദിന ശില്പശാല സംഘടിപ്പിച്ചു.കേരള സർവകലാശാല മലയാള വിഭാഗം അധ്യക്ഷൻ ഡോ.കെ.കെ.ശിവദാസ് ഉദ്ഘാടനം ചെയ്തു.മലയാള കവിതയിലെ ഭാവുകത്വ പരിണാമം എന്ന വിഷയത്തെ ആസ്പദമാക്കി ഡോ.നൗഷാദ് എസ് പ്രഭാഷണം നടത്തി.ഷീബ.എം.ജോൺ, പ്രിൻസി, രാജികൃഷ്ണ തീർത്ഥ, ജോൺസൺ ശൂരനാട് ,ഷാജി ഡെന്നീസ്, അനിൽ ബാബു, ഹബീബ്, ശ്രീകുമാരി, ഷെഫീന, സിസീന, ശരണ്യ, ഗായത്രി എന്നിവർ കവിതയും ഞാനും എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു.വി.വി. ജോസ് മോഡറേറ്ററായിരുന്നു. ഡോ. കെ.ബി.ശെൽവമണി, ഡോ.എ.എസ്.പ്രതീഷ് എന്നിവർ സംസാരിച്ചു.