ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പന്മന പ്രാദേശിക കേന്ദ്രത്തിന് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. ലോക യുവജന നൈപുണ്യ ദിനത്തോടനുബന്ധിച്ച് കൊല്ലം ജില്ലാ നൈപുണ്യവികസനകേന്ദ്രമാണ് മത്സരം സംഘടിപ്പിച്ചത്. പി.ജി. ഒന്നാം വർഷ വിദ്യാർത്ഥികളായ അനന്തു കൃഷ്ണൻ, അക്ഷഖ് എന്നിവരാണ് പങ്കെടുത്തത്.