യൂ.ജി.സി നെറ്റ് പരീക്ഷ പരിശീലനം

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മലയാളവിഭാഗം യു.ജി.സി.നെറ്റ് മലയാളം പരീക്ഷ സഹായ പദ്ധതി ആരംഭിച്ചു.ബേബി ജോൺ മെമ്മോറിയൽ ഗവ.കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.മിനി ബാബു ഉദ്ഘാടനം ചെയ്തു.ഡോ.കെ.ബി.ശെൽവമണി, ഡോ.എ.എസ്.പ്രതീഷ്, ഡോ. ലെജ വി.ആർ, ഡോ.മായ കെ എന്നിവർ സംസാരിച്ചു.അനന്തു കൃഷ്ണൻ നന്ദി പറഞ്ഞു.