രാമായണ പ്രശ്നോത്തരി
August 14, 2025

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പന്മന പ്രാദേശിക കേന്ദ്രത്തിൽ ക്യാമ്പസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ രാമായണ പ്രശ്നോത്തരി സംഘടിപ്പിച്ചു. പ്രശ്നോത്തരിയിൽ ഒന്നാംവർഷ സംസ്കൃത വേദാന്ത വിദ്യാർത്ഥികളായ ശ്രീകാർത്തിക, അഭിജിത്ത് എന്നിവർ ചേർന്ന ടീം ഒന്നാം സ്ഥാനവും, മൂന്നാം വർഷ വേദാന്ത വിദ്യാർത്ഥികളായ അനാമിക, വിജന ബി എന്നിവർ അടങ്ങിയ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.