വികസന സമിതി

October 24, 2025

News Image

വികസന സമിതി യോഗം ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പന്മന ക്യാമ്പസിൽ വികസന സമിതി യോഗം ചേർന്നു. പന്മന പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പന്മന ബാലകൃഷ്ണൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഡോ.സുജിത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുതിയ വിദ്യാഭ്യാസ രീതികൾക്ക് അനുയോജ്യമായ കോഴ്സുകൾ ആരംഭിക്കാനും നിലവിലുണ്ടായിരുന്ന കോഴ്സുകൾ പുനരാരംഭിക്കാനുമുള്ള നടപടികൾ സർവകലാശാലയുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് സമിതി ആവശ്യപ്പെട്ടു.ക്യാമ്പസ് ഡയറക്ടർ ഡോ.കെ.ബി.ശെൽവമണി, മുൻ ക്യാമ്പസ് ഡയറക്ടർമാരായ ഡോ.എ. ഷീലാകുമാരി, ഡോ.കെ.പി.വിജയലക്ഷ്മി, മലയാളവിഭാഗം അധ്യാപകൻ ഡോ.എ.എസ്.പ്രതീഷ്, ചവറ സബ് ഇൻസ്പെക്ടർ ജയകുമാർ. ജി, ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ ജയരാജ് എ. ആർ , ക്യാമ്പസ് യൂണിയൻ ചെയർപേഴ്സൺ വിനു കൃഷ്ണൻ, ഡോ.സുരേഷ് മാധവ്, ഡോ.അധീശ് യു, അഹമ്മദ് മൻസൂർ, വെറ്റമുക്ക് സോമൻ, അശ്വിൻ ബാബു എന്നിവർ സംസാരിച്ചു. സംസ്കൃതം വേദാന്തം വിഭാഗം അധ്യാപിക ജ്യോതി.എൽ നന്ദി രേഖപ്പെടുത്തി.