സ്വാതന്ത്ര്യ ദിനാഘോഷം

August 15, 2025

News Image

കൊല്ലം: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല പന്മന ക്യാമ്പസിലെ എൻ.എസ്.എസ് യൂണിറ്റും തേവലക്കര മുളയ്ക്കൽ ഗവ.എൽ.പി.എസും സംയുക്തമായി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. പന്മന ആശ്രമത്തിൽ നടന്ന പരിപാടി തേവലക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് നാത്തയ്യത്ത് ഉദ്ഘാടനം ചെയ്തു. ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല പന്മന ക്യാമ്പസിലെ എൻ.എസ്.എസ് പോഗ്രാം ഓഫീസർ ഡോ.കെ.ബി.ശെൽവമണി, അദ്ധ്യാപകരായ ആർ.രാജലക്ഷ്മി, ആര്യമോൾ, തേവലക്കര മുളയ്ക്കൽ ഗവ.എൽ.പി.എസ് ഹെഡ്മിസ്ട്രസ് ആനി കെ.ജോർജ്ജ്, അദ്ധ്യാപകരായ എ.യു.രമ്യ , കെ.നീതു , പി.ടി.എ പ്രതിനിധി സിദ്ദിഖ്, അശ്വതി എന്നിവർ സംസാരിച്ചു.വിദ്യാർത്ഥികൾ വിവിധ കേന്ദ്രങ്ങളിൽ ഫ്ളാഷ് മോബ് സംഘടിപ്പിച്ചു.