പരിസ്ഥിതി ദിനാഘോഷം 2026
June 5, 2026
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മലയാള വിഭാഗം പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു.പരിസ്ഥിതിയും സാഹിത്യവും എന്ന വിഷയത്തോടനുബന്ധിച്ച സെമിനാർ പന്മന ഗ്രാമപഞ്ചായത്ത് അംഗം രഞ്ജിത് ഉദ്ഘാടനം ചെയ്തു. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി മലയാള വിഭാഗം അധ്യാപിക ഡോ. താര എസ്.എസ്.വിഷയം അവതരിപ്പിച്ചു. ക്യാമ്പസ് ഡയറക്ടർ ഡോ.കെ.ബി.ശെൽവമണി അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ.എ.എസ്.പ്രതീഷ് സ്വാഗതം പറഞ്ഞു. യൂണിയൻ ചെയർമാൻ വിനു കൃഷ്ണൻ, വിദ്യാർത്ഥി പ്രതിനിധി അനന്തു കൃഷ്ണൻ എന്നിവർ സംസാരിച്ചു. ഷംനാദ് നന്ദി രേഖപ്പെടുത്തി.