Featured News
കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സംസ്കൃത സര്‍വ്വകലാശാലയുടെ മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം നാലിന്
Published: November 03, 2025
Updated: November 03, 2025
0 min read
കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സംസ്കൃത
സര്‍വ്വകലാശാലയുടെ മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം നാലിന്
ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല പ്രസിദ്ധീകരിക്കുന്ന മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം നവംബര്‍ നാലിന് വൈകിട്ട് നാലിന് എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കുന്ന കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ നടക്കും. കേരളീയ സംസ്കൃത സാഹിത്യ ചരിത്രം (വടക്കുംകൂര്‍ രാജരാജവര്‍മ്മരാജാ), കേരളീയ ചുമര്‍ചിത്രകലയിലെ സൗന്ദര്യ ദര്‍ശനം (ഡോ. സാജു തുരുത്തില്‍), റെസ്പോണ്‍സ് ടു പോയട്രി (ഡോ. ജി. ബാലമോഹന്‍ തമ്പി) എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്യുക. പ്രൊഫ. എം. തോമസ് മാത്യു പുസ്തകങ്ങളുടെ പ്രകാശനം നിര്‍വ്വഹിക്കും. ശാന്തകുമാരി രാജ വടക്കുംകൂര്‍ കോവിലകം, സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. കെ. എസ്. അരുണ്‍കുമാര്‍, ഡോ. കെ. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ യഥാക്രമം പുസ്തകങ്ങള്‍ ഏറ്റുവാങ്ങും. പുസ്തക വില്പനയ്ക്കായുള്ള സര്‍വ്വകലാശാലയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ലോഞ്ചിംഗ് വൈസ് ചാന്‍സര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി നിര്‍വ്വഹിക്കും. സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. ടി മിനി, ഡോ. മാത്യൂസ് ടി. തെളളി എന്നിവര്‍ പ്രസംഗിക്കും.