Featured News
സംസ്കൃത സർവകലാശാലയിൽ ദ്വിദിന അന്തർദേശീയ സെമിനാർ
Published: March 09, 2026
Updated: March 09, 2026
1 min read
ശ്രീശങ്കരാചാര്യ സംസ്‌ക്യത സർവകലാശാലയിലെ ഹിന്ദി വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 10, 11 തീയതികളിൽ •സമകാലിക നോവലുകൾ: മഹത്വവും വെല്ലുവിളികളും' എന്ന വിഷയത്തിൽ ദ്വിദിന അന്തർദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. സമകാലിക ഹിന്ദി നോവലുകളുടെ സാഹിത്യപരമായ വളർച്ച, സാമൂഹിക പ്രസക്തി, അവ നേരിടുന്ന വിവിധ വെല്ലുവിളികൾ എന്നിവയെ ആസ്‌പദമാക്കി സംഘടിപ്പിക്കുന്ന സെമിനാറിൽ ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ സാഹിത്യകാരന്മാരും ഗവേഷകരും പങ്കെടുക്കും.
ഡോ. രോഹിണി അഗർവാൾ സെമിനാർ ഉദ്ഘാടനം ചെയ്യും. ഹിന്ദിയിലെ പ്രശസ്ത വിവർത്തകയും സാഹിത്യകാരിയുമായ ദിവ്യ മാഥുര്‍ (യു. കെ.), ഒസാക്ക യൂണിവേഴ്സിറ്റിയിലെ ഡോ. വേദ് പ്രകാശ് സിംഗ് (ജപ്പാൻ), പ്രസിദ്ധ എഴുത്തുകാരിയും നിരൂപകയുമായ ഡോ. രോഹിണി അഗ്രവാൾ, പ്രശസ്ത സാഹിത്യകാരനായ രണേന്ദ്ര്, പ്രശസ്ത നിരൂപകനായ ഡോ. ശംഭു ഗുപ്ത് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കുകയും പ്രഭാഷണം നടത്തുകയും ചെയ്യും. ഡോ. സുനിത ഗോപാലകൃഷ്ണൻ അധ്യക്ഷയായിരിക്കും.
സെമിനാറിന്റെ ഭാഗമായി ഗവേഷണ പ്രബന്ധാവതരണങ്ങളും സംവാദങ്ങളും സംഘടിപ്പിക്കും. സമകാലിക ഹിന്ദി നോവലുകളുടെ വിവിധ സാംസ്ക്‌കാരിക, സാമൂഹിക സാഹിത്യപരമായ മേഖലകളെകുറിച്ചുള്ള ആഴത്തിലുള്ള ചർച്ചകൾക്ക് ഈ സെമിനാർ വേദിയാകും.