0484 2699731, 2463380

reg@ssus.ac.in

Featured News

ഡോ. പ്രദീപന്‍ പാമ്പിരികുന്ന് വരും തലമുറയ്ക്ക് മാതൃക: പ്രൊഫ. കെ. കെ. ഗീതാകുമാരി

Published: November 15, 2025 Updated: November 15, 2025 1 min read
ഡോ. പ്രദീപന്‍ പാമ്പിരികുന്ന് വരും തലമുറയ്ക്ക് മാതൃക: പ്രൊഫ. കെ. കെ. ഗീതാകുമാരി
ചിരിയും ചിന്തയും വിഷയ വൈദഗ്ധ്യവും ഒരുപോലെ സമ്മേളിച്ച ഡോ. പ്രദീപന്‍ പാമ്പിരികുന്ന് വരും തലമുറയ്ക്ക് മാതൃകയാണെന്ന് ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി പറഞ്ഞു. ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ ഭരണഭാഷാവലോകന സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മാതൃഭാഷാവാരാചരണ സമാപന സമ്മേളനത്തില്‍ ഈ വര്‍ഷത്തെ ഡോ. പ്രദീപന്‍ പാമ്പിരികുന്ന് സ്മാരക ഭാഷാപുരസ്കാര ജേതാവ് ഗ്രന്ഥപ്പുരയുടെ സ്ഥാപകന്‍ ഷിജു അലക്സിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു പ്രൊഫ. കെ. കെ. ഗീതാകുമാരി. ഡോ. പ്രദീപന്‍ പാമ്പിരികുന്ന് ഒരു വിസ്മയമാണ്. ദളിത് സാഹിത്യ വിജ്ഞാനത്തിന്റെ സൈദ്ധാന്തിക അടിത്തറ രൂപപ്പെടുത്തുന്നതില്‍ ഡോ. പ്രദീപന്‍ പാമ്പിരികുന്ന് പ്രധാന പങ്ക് വഹിച്ച പ്രൊഫ. കെ. കെ. ഗീതാകുമാരി പറഞ്ഞു. കാലടി മുഖ്യ കാമ്പസിലുള്ള ലാംഗ്വേജ് ബ്ലോക്കിലെ സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ഭരണഭാഷാപു പുരസ്കാരം ലഭിച്ച സുഖേഷ് കെ. ദിവാകർ, ഭാഷയ്ക്കൊരു ഡോളർ പുരസ്കാരം ലഭിച്ച ഡോ. ഇന്ദുലേഖ കെ.എസ്., ഭാഷാവലോകന സമിതി മുൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ പ്രേമൻ തറവട്ടത്ത് എന്നിവരെ ആദരിച്ചു. ഡോ. ബിച്ചു എക്സ്. മലയിൽ, ഡോ. പ്രദീപൻ പാമ്പിരികുന്ന് അനുസ്മരണപ്രഭാഷണം നിർവ്വഹിച്ചു. മാതൃഭാഷാവാരാചരണ മത്സരങ്ങളിൽ വിജയികളായവർക്ക് സിൻഡിക്കേറ്റ് അംഗം ഡോ. വി. ലിസി മാത്യു സമ്മാനങ്ങൾ വിതരണം ചെയ്തു. ഫിനാൻസ് ഓഫീസർ സിൽവി കൊടക്കാട്, പുരസ്കാര ജേതാവ് ഷിജു അലക്സ്, ഡോ. സജിത കെ.ആർ., പി.ബി. സിന്ധു എന്നിവർ പ്രസംഗിച്ചു. ഫോട്ടോ അടിക്കുറിപ്പ് ഫോട്ടോ രണ്ട് : മാതൃഭാഷയും സംരക്ഷണത്തിനും വികാസത്തിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല ഏര്‍പ്പെടുത്തിയ ഡോ. പ്രദീപന്‍ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാ പുരസ്കാരം ഗ്രന്ഥപ്പുരയുടെ സ്ഥാപകന്‍ ഷിജു അലക്സിന് വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി സമ്മാനിക്കുന്നു. സിന്‍ഡിക്കേറ്റ് അംഗം ഡോ. വി. ലിസി മാത്യു, രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ്, ഫിനാന്‍സ് ഓഫീസര്‍ സില്‍വി കൊടക്കാട്, ഡോ. സജിത കെ. ആര്‍. എന്നിവര്‍ സമീപം. ഫോട്ടോ മൂന്ന് : ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ ഭരണഭാഷാവലോകന സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മാതൃഭാഷാവാരാചരണ സമാപന സമ്മേളനത്തില്‍ ഈ വര്‍ഷത്തെ ഡോ. പ്രദീപന്‍ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാ പുരസ്കാരം ഗ്രന്ഥപ്പുരയുടെ സ്ഥാപകന്‍ ഷിജു അലക്സിന് സമ്മാനിച്ചുകൊണ്ട് വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി പ്രസംഗിക്കുന്നു. പുരസ്ക്കാര ജേതാവ് ഷിജു അലക്സ്, സിന്‍ഡിക്കേറ്റ് അംഗം ഡോ. വി. ലിസി മാത്യു, രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ്, ഫിനാന്‍സ് ഓഫീസര്‍ സില്‍വി കൊടക്കാട് എന്നിവര്‍ സമീപം.
Attachment