Featured News
ത്രിദിന ദേശീയ സെമിനാർ സമാപിച്ചു
Published: March 02, 2026
Updated: March 02, 2026
1 min read
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ സംസ്‌കൃതം ന്യായ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ “Traditions of Logic and Knowledge: Nyaya and Western Philosophy” എന്ന വിഷയത്തിൽ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച ദേശീയ സെമിനാർ സമാപിച്ചു. സെമിനാറിൽ 23 പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കൂടാതെ ഡോ. രാമകൃഷ്ണ ഭട്ടിന്റെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് എത്തിയ നാല് സ്കോളേഴ്‌സ് ക്രോഡപത്ര പാരമ്പര്യത്തിൽ അധിഷ്ഠിതമായ സെമിനാർ പേപ്പറുകൾ അവതരിപ്പിച്ചു. സമാപന സമ്മേളനത്തിൽ സിൻഡിക്കേറ്റ് അംഗം ഡോ. വി. ലിസി മാത്യു മുഖ്യപ്രഭാഷണം നടത്തി. ഡോ. രേണുക കെ. സി., പ്രൊഫ. കെ. ജി. കുമാരി, ഡോ. കെ ഇ ഗോപാലദേശികൻ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ അടിക്കുറിപ്പ്: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ സംസ്‌കൃതം ന്യായ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ത്രിദിന ദേശീയ സെമിനാറിന്റെ സമാപന സമ്മേളനത്തിൽ സിൻഡിക്കേറ്റ് അംഗം ഡോ. വി. ലിസി മാത്യു മുഖ്യപ്രഭാഷണം നടത്തുന്നു.