0484 2699731, 2463380

reg@ssus.ac.in

Featured News

ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു, പ്രഭാഷണ പരമ്പര തുടങ്ങി

Published: January 31, 2026 Updated: January 31, 2026 1 min read
ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു, പ്രഭാഷണ പരമ്പര തുടങ്ങി
1. ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസിലെ സോഷ്യൽ വർക്ക് വിഭാഗവും സാമൂഹ്യനീതി വകുപ്പും ചേർന്ന് ദേശീയ സെമിനാർ സംഘടിപ്പിച്ചു. “ശിക്ഷയ്ക്കപ്പുറം: നീതി, പുനരധിവാസം, സാമൂഹിക പുന:രേകീകരണം എന്നിവയ്ക്കായി തിരുത്തൽ ഭരണകൂടത്തെ (Correctional Administration) പുനർവിചിന്തനം ചെയ്യുന്നു”, എന്നതായിരുന്നു സെമിനാറിന്റെ പ്രമേയം. സീനിയർ സിവിൽ ജഡ്ജിയും എറണാകുളം ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയുമായ രജിത. ആർ. ആർ. ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്‌തു. സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ. ജോസ് ആന്റണി അധ്യക്ഷനായിരുന്നു. പ്രൊഫ. ടി. എച്ച്. അൻസാർ (അക്കാഡമി ഓഫ് പ്രിസൺസ് ആൻഡ് കറക്ഷണൽ അഡ്മിനിസ്ട്രേഷൻ, വെല്ലൂർ), ബെൻസൺ ഡേവിസ് (ജില്ല പ്രൊബേഷൻ ഓഫീസർ, എറണാകുളം), റവ. ഡോ. ഫ്രാൻസിസ് കൊടിയൻ എം. സി. ബി. എസ്. (സഹസ്ഥാപകന്‍ നാഷണൽ കോർഡിനേറ്റർ, പ്രിസൺ മിനിസ്ട്രി ഓഫ് ഇന്ത്യ) എന്നിവർ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സോഷ്യൽ വർക്ക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. രേഷ്മ ഭരദ്വാജ്, അമിത എസ്. എന്നിവര്‍ പ്രസംഗിച്ചു. ഫോട്ടോ അടിക്കുറിപ്പ്: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസിലെ സോഷ്യൽ വർക്ക് വിഭാഗവും സാമൂഹ്യനീതി വകുപ്പും ചേർന്ന് യൂട്ടിലിറ്റി സെന്ററില്‍ സംഘടിപ്പിച്ച ദേശീയ സെമിനാർ സീനിയർ സിവിൽ ജഡ്ജിയും എറണാകുളം ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയുമായ രജിത ആർ. ആർ. ഉദ്ഘാടനം ചെയ്യുന്നു. സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ. ജോസ് ആന്റണി, പ്രൊഫ. ടി. എച്ച്. അൻസാർ, ബെൻസൺ ഡേവിസ്, റവ. ഡോ. ഫ്രാൻസിസ് കൊടിയൻ എം. സി. ബി. എസ്., ഡോ. രേഷ്മ ഭരദ്വാജ് എന്നിവര്‍ സമീപം. 2. പ്രഭാഷണ പരമ്പര തുടങ്ങി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസിലെ സോഷ്യൽ വർക്ക് വിഭാഗം സംഘടിപ്പിക്കുന്ന എക്സ്റ്റൻഷൻ ലെക്ചർ സീരിസ് ആരംഭിച്ചു. “സ്കൂൾ കൗൺസിലിംഗിലെ കരിയർ: സാധ്യതകളും വെല്ലുവിളികളും” എന്ന വിഷയത്തെ ആസ്പദമാക്കി എറണാകുളം ജില്ലാ വനിതാ ശിശു വികസന വകുപ്പിലെ സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർ കവിത എസ്. പ്രഭാഷണം നടത്തി. സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി ഡോ. ജോസ് ആന്റണി അദ്ധ്യക്ഷനായിരുന്നു. ഡോ. സുജീഷ് എം. കെ., ഐശ്യര്യ എന്‍. എം. എന്നിവര്‍ പ്രസംഗിച്ചു.
Attachment