പരിസ്ഥിതി ദിനം ആചരിച്ചു

June 5, 2026 1 min read

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ കായിക പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം സമൂഹത്തിൽ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സർവകലാശാലയിൽ നിന്ന് ആരംഭിച്ച് മറ്റൂർ, കൈപ്പട്ടൂർ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് കാലടി ജംഗ്ഷനിൽ അവസാനിപ്പിക്കുന്ന രീതിയിൽ സൈക്കിൾ റാലി നടത്തി. സർവകലാശാലയിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ അജിത് കുമാർ സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു. "പെഡൽ ഫോർ പ്ലാനറ്റ്" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ആണ് റാലി സംഘടിപ്പിച്ചത്.
തുടർന്ന് പരിസ്ഥിതി സംരക്ഷണം, വനനശീകരണം, എന്നിവയുടെ സന്ദേശം പൊതുജനങ്ങളിലെത്തിക്കുന്നതിനായി വിദ്യാർത്ഥികൾ നിശബ്ദ നാടകം (മൈം) അവതരിപ്പിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി “സുസ്ഥിര കായികം” (Sustainable Sports) എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സോഷ്യോളജി വിഭാഗം അധ്യാപകൻ ഡോ. ബിജു വിൻസെൻ്റ് വിഷയാവതരണം നടത്തി. കായിക പഠന വിഭാഗം മേധാവി ഡോ. ദിനു എം ആർ അധ്യക്ഷനായിരുന്നു.

Attachment

This article has an official PDF document attached.

Download