0484 2699731, 2463380

reg@ssus.ac.in

പി. എച്ച്. ഡി നേടി ; സംസ്കൃത സര്‍വ്വകലാശാല ജേതാക്കള്‍

Published: January 19, 2026 Updated: January 19, 2026 0 min read
പി. എച്ച്. ഡി നേടി ; സംസ്കൃത സര്‍വ്വകലാശാല ജേതാക്കള്‍
1. പി. എച്ച്. ഡി നേടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയില്‍ നിന്നും ഷമീല ഷാജി (ഹിന്ദി), ശരത് ടി. ആര്‍. (സംസ്കൃതം സാഹിത്യം), രഞ്ജിത് ആര്‍. പിള്ള (ജ്യോഗ്രഫി), രശ്മി കെ. എസ്. (ഇംഗ്ലീഷ്), സന്ധ്യ സുരേഷ് (ഇംഗ്ലീഷ്), ദേവിക പി. (സംസ്കൃതം സാഹിത്യം), ദിപിന്‍ രാജ് കെ. പി. (മലയാളം) എന്നിവര്‍ക്ക് പി.എച്ച്.ഡി നല്‍കുവാന്‍ തീരുമാനിച്ചതായി സര്‍വ്വകലാശാല അറിയിച്ചു. 2. സംസ്കൃത സര്‍വ്വകലാശാല ജേതാക്കള്‍ ദേശീയ സാംസ്കാരികോത്സവത്തിന്റെ ഭാഗമായി ഫിസാറ്റ് ബിസിനസ് സ്കൂളിന്റെ നേതൃത്വത്തില്‍ അങ്കമാലി മൂക്കന്നൂരിലുള്ള ഫിസാറ്റ് ഫുട്ബോള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഇന്റര്‍കൊളേജിയറ്റ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല ജേതാക്കളായി. 27 ടീമുകള്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയരായ ഫിസാറ്റ് ബിസിനസ് സ്കൂളിനെതിരെ ഫൈനലില്‍, രണ്ടിനെതിരെ നാല് ഗോളുകള്‍ നേടിയാണ് ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല ചാമ്പ്യന്‍ഷിപ്പ് നേടിയത്. ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയ്ക്ക് വേണ്ടി ആരോമല്‍ രണ്ടും, ഡോണ്‍ മാര്‍ട്ടിന്‍, വൈശാന്ത് എന്നിവര്‍ ഓരോ ഗോളും നേടി. ചാമ്പ്യന്‍ഷിപ്പിലെ മികച്ച താരമായി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ ഡോണ്‍ മാര്‍ട്ടിനെ തെരഞ്ഞെടുത്തു. ഫോട്ടോ അടിക്കുറിപ്പ്: ദേശീയ സാംസ്കാരികോത്സവത്തിന്റെ ഭാഗമായി ഫിസാറ്റ് ബിസിനസ് സ്കൂളിന്റെ നേതൃത്വത്തില്‍ അങ്കമാലി മൂക്കന്നൂരിലുള്ള ഫിസാറ്റ് ഫുട്ബോള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഇന്റര്‍കൊളേജിയറ്റ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല ടീം ട്രോഫിയുമായി.
Attachment