Featured News
പ്രഭാഷണം നടത്തി
Published: February 27, 2026
Updated: February 27, 2026
1 min read
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ മഹാത്മ ഗാന്ധി സെന്റർ ഫോർ റൂറൽ ഡെവലപ്മെന്റ് ആൻഡ് പീസ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ 'ഗാന്ധിയൻ റൂറൽ ഡെവലപ്മെന്റ് ആൻഡ് ഡിജിറ്റൽ ടെക്നോളജി' എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. കാലടി മുഖ്യ കാമ്പസിലെ അക്കാദമിക് ബ്ലോക്ക് ഒന്നിലെ സെമിനാർ ഹാളിൽ സംഘടിപ്പിച്ച പ്രഭാഷണ പരിപാടി സിൻഡിക്കേറ്റ് അംഗം ഡോ. വി. ലിസി മാത്യു ഉദ്ഘാടനം ചെയ്തു. ഡോ. എം. എസ്. ജോൺ (പ്രൊഫസർ, സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള) പ്രഭാഷണം നടത്തി. ഡോ. ജോസ് ആന്റണി അധ്യഷനായിരുന്നു. സുജീഷ് എം. കെ., ഫാത്തിമ പി. എസ്. എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ അടിക്കുറിപ്പ്: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ മഹാത്മ ഗാന്ധി സെന്റർ ഫോർ റൂറൽ ഡെവലപ്മെന്റ് ആൻഡ് പീസ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ 'ഗാന്ധിയൻ റൂറൽ ഡെവലപ്മെന്റ് ആൻഡ് ഡിജിറ്റൽ ടെക്നോളജി' എന്ന വിഷയത്തിൽ ഡോ. എം. എസ്. ജോൺ (പ്രൊഫസർ, സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള) പ്രഭാഷണം നടത്തുന്നു.