0484 2699731, 2463380

reg@ssus.ac.in

Featured News

യു. ജി. സി നെറ്റ് പരീക്ഷ പരിശീലനം ; ഇപ്പോള്‍ അപേക്ഷിക്കാം

Published: April 22, 2026 Updated: April 22, 2026 1 min read
ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യകാമ്പസില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്‍മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന യു. ജി. സി. നെറ്റ് പരീക്ഷയുടെ ജനറല്‍ പേപ്പര്‍-‍ ഒന്നിന്റെ പത്ത് ദിവസത്തെ ഓഫ്‍ലൈന്‍ പരീശീലന ക്ലാസില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജനറല്‍ വിഭാഗത്തിന് ആയിരം രൂപയാണ് ഫീസ്. മറ്റുള്ളവര്‍ക്ക് 500/- രൂപയും കാലടി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് 250/- രൂപയുമാണ് ഫീസ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്കാണ് പ്രവേശനം ലഭിക്കുക. അവസാന തീയതി ഏപ്രില്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 - 2464495, 9496108097, 9895267048, 9567375512.
Attachment