Featured News
ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ നാല് വര്‍ഷ ബി. എ. - ബി. എഡ്. പ്രോഗ്രാം: അപേക്ഷ മാര്‍ച്ച് 10 വരെ
Published: February 26, 2026
Updated: February 26, 2026
1 min read
* പ്രവേശനം ഏപ്രിൽ 17ന് നടത്തുന്ന ദേശീയ പൊതുപ്രവേശന പരീക്ഷയുടെ
അടിസ്ഥാനത്തിൽ
* പ്രവേശനം ഹിസ്റ്ററി, മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം വിഷയങ്ങളിൽ
* വിശദവിവരങ്ങൾക്ക് https://exams.nta.nic.in/ncet സന്ദർശിക്കുക
ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ കാലടി മുഖ്യ കാമ്പസിൽ ആരംഭിക്കുന്ന നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമിലെ (ഐ ടി ഇ പി) വിവിധ നാല് വർഷ ബി. എ. - ബി. എഡ്. കോഴ്സുകൾക്ക് ഇപ്പോള്‍ അപേക്ഷിക്കാം. രാജ്യത്തെ വിവിധ സര്‍വകലാശാലകളിലേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ ടി എ) നടത്തുന്ന പൊതുപ്രവേശന പരീക്ഷയായ നാഷണല്‍ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (എന്‍ സി ഇ ടി) വഴിയാണ് ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലും പ്രവേശനം. ബി. എ. - ബി. എഡ്. (ഇംഗ്ലീഷ്), ബി. എ. - ബി. എഡ്. (ഹിന്ദി), ബി. എ. - ബി. എഡ്. (ഹിസ്റ്ററി), ബി. എ. - ബി. എഡ്. (മലയാളം), ബി. എ. - ബി. എഡ്. (സംസ്കൃതം - ജനറൽ, ന്യായം, സാഹിത്യം, വ്യാകരണം, വേദാന്തം) എന്നീ പ്രോഗ്രാമുകളാണ് സര്‍വകലാശാല നടത്തുന്നത്. ആകെ 50 സീറ്റുകൾ. കുറഞ്ഞത് 50% മാർക്ക് നേടിയുള്ള പ്ലസ് ടുവാണ് നാല് വര്‍ഷം കൊണ്ട് ബിരുദവും ബി. എഡും ലഭിക്കുന്ന പ്രോഗ്രാമുകളുടെ യോഗ്യത. ഈ വർഷം പ്ലസ് ടു പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. അപേക്ഷിക്കുന്നതിന് പ്രായപരിധിയില്ല. തെരഞ്ഞെടുക്കുന്ന വിഷയത്തിൽ ബിരുദവും അധ്യാപക യോഗ്യതയും ഒരുമിച്ച് നേടാനാകും എന്നതാണ് ഈ പ്രോഗ്രാമിന്റെ പ്രത്യേകത. സെക്കൻഡറി ക്ലാസുകളിൽ (ഒൻപതാം ക്ലാസ് മുതൽ പ്ലസ് ടു വരെ) അധ്യാപകരാകുവാൻ ആഗ്രഹിക്കുന്നവർക്ക് ഈ പ്രോഗ്രാമുകള്‍ മികച്ച അവസരം നൽകുന്നു.
ദേശീയ പൊതുപ്രവേശന പരീക്ഷ ഏപ്രിൽ 17ന് രാജ്യത്തെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ നടക്കും. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ ആകെ 181 ചോദ്യങ്ങൾ ഇതിൽ 160 ചോദ്യങ്ങൾക്ക് ഉത്തരം മാർക്ക് ചെയ്യണം. ശരിയുത്തരത്തിന് നാല് മാർക്ക്. തെറ്റിന് ഒരു മാർക്ക് കുറയ്ക്കും. പ്രവേശന പരീക്ഷയുടെ വിശദമായ സിലബസ്, മാർക്ക് വിതരണം എന്നീ വിവരങ്ങൾ www.exams.nta.nic.in/ncetൽ ലഭിക്കും.
https://exams.nta.nic.in/ncet/ സന്ദര്‍ശിച്ച് മാര്‍ച്ച് 10 രാത്രി 11.50 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. മാര്‍ച്ച് 11ന് രാത്രി 11.50 വരെ ഫീസ് അടക്കാം. മാര്‍ച്ച് 12 മുതല്‍ 14 വരെ തീയതികളില്‍ അപേക്ഷയിലെ തെറ്റുതിരുത്താനുള്ള അവസരമുണ്ടാകും. എന്‍ ടി എ ഹെല്‍പ്പ് ഡസ്‌ക്: 011-40759000, 011-69227700; ഇ മെയില്‍: ncet@nta.ac.in. കൂടുതല്‍ വിവരങ്ങള്‍ക്ക് www.exams.nta.nic.in/ncet സന്ദര്‍ശിക്കുക.