0484 2699731, 2463380

reg@ssus.ac.in

Featured News

സംസ്കൃത ദിനാചരണം ഡിസംബർ അഞ്ചിന് സംസ്കൃത സർവ്വകലാശാലയിൽ

Published: November 15, 2025 Updated: November 15, 2025 0 min read
സംസ്കൃത ദിനാചരണം ഡിസംബർ അഞ്ചിന്  സംസ്കൃത സർവ്വകലാശാലയിൽ
സംസ്കൃത ദിനാചരണം ഡിസംബർ അഞ്ചിന് സംസ്കൃത സർവ്വകലാശാലയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല സംസ്കൃത ദിനാചരണം ഡിസംബർ അഞ്ചിന് ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നടക്കും. സ്വാഗതസംഘം രൂപീകരണ സമ്മേളനം പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷനൽ ഡയറക്ടർ ആർ. എസ്. ഷിബു ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ ഡോ. മോത്തി ജോർജ് അധ്യക്ഷനായിരുന്നു. സിൻഡിക്കേറ്റ് അംഗം ഡോ. എം. സത്യൻ, സംസ്കൃത പ്രചാരണ വിഭാഗം നോഡൽ ഓഫിസർ ഡോ. കെ. വി. അജിത്കുമാർ, പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്കൃതം സ്പെഷൽ ഓഫിസർ ടി. പി. ഹാരിസ്, ഫിനാൻസ് ഓഫിസർ സിൽവി കൊടക്കാട്, സംസ്കൃതം അക്കാദമിക് കൗൺസിൽ സംസ്ഥാന സെക്രട്ടറി അബ്ദുൽ ലത്തീഫ് എന്നിവർ പ്രസംഗിച്ചു. ഫോട്ടോ അടിക്കുറിപ്പ്: ഫോട്ടോ ഒന്ന്: പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല സംസ്കൃത ദിനാചരണത്തിന്റെ സ്വാഗതസംഘം രൂപീകരണ സമ്മേളനം പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ ആർ. എസ്. ഷിബു ഉദ്ഘാടനം ചെയ്യുന്നു. സിൻഡിക്കേറ്റ് അംഗം ഡോ. എം. സത്യൻ, രജിസ്ട്രാർ ഡോ. മോത്തി ജോർജ്, പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്കൃതം സ്പെഷൽ ഓഫിസർ ടി. പി. ഹാരിസ് എന്നിവർ സമീപം.
Attachment