Featured News
സംസ്കൃത സര്‍വകലാശാലയില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 25 ന്
Published: October 24, 2025
Updated: October 24, 2025
1 min read
സംസ്കൃത സര്‍വകലാശാലയില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 25 ന്
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം (സ്മൃതി മധുരം) ഒക്ടോബര്‍ 25 ന് കാലടി മുഖ്യ കാമ്പസിലുള്ള ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 3 വരെ നടക്കുമെന്ന് സര്‍വ്വകലാശാല അറിയിച്ചു. രാവിലെ 10 ന് വൈസ്-ചാന്‍സലര്‍ ഡോ. കെ.കെ. ഗീതാകുമാരി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്യും. സംവിധായകനും നടനുമായ ദിലീഷ് പോത്തന്‍, നടന്‍ സിനോജ് വര്‍ഗീസ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ബേബി കാക്കശ്ശേരി അദ്ധ്യക്ഷ നായിരിക്കും. ഡോ. ടി. പി. സരിത പ്രസംഗിക്കും. നേട്ടങ്ങള്‍ കൈവരിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ആദരിക്കും. സമ്മേളനത്തിന് ശേഷം ഗാനമേള ഉണ്ടായിരിക്കും.