Featured News
സംസ്കൃത സര്‍വകലാശാല : സിന്‍ഡിക്കേറ്റ് സ്ഥിരം സമിതികള്‍ പുന:സംഘടിപ്പിച്ചു
Published: October 24, 2025
Updated: October 24, 2025
0 min read
സംസ്കൃത സര്‍വകലാശാല : സിന്‍ഡിക്കേറ്റ് സ്ഥിരം സമിതികള്‍ പുന:സംഘടിപ്പിച്ചു
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ സിന്‍ഡിക്കേറ്റ് സ്ഥിരം സമിതികള്‍ പുന:സംഘടിപ്പിച്ചു. അഡ്വ. കെ. എസ്. അരുണ്‍കുമാര്‍ (സ്റ്റാഫ് ആന്റ് ലീഗല്‍), പ്രൊഫ. (ഡോ) മാത്യൂസ് ടി. തെള്ളി (ലൈബ്രറി), അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ. (ഫിനാന്‍സ്, അക്കൗണ്ട്സ് ആന്‍ഡ് ഓഡിറ്റ്), ഡോ. ടി. മിനി (സ്റ്റുഡന്റ്സ് വെല്‍ഫെയര്‍), ഡോ. എം. സത്യന്‍ (അക്കാദമിക് ആന്‍ഡ് റിസര്‍ച്ച്), ആര്‍. അജയന്‍ (പ്ലാനിംഗ് ആന്‍ഡ് ഡെവലപ്മെന്റ്), ഡോ. ബി. അശോക് (വര്‍ക്സ് ആന്‍ഡ് പര്‍ച്ചേയ്സ്), ഡോ. വിനീത് ആര്‍.എസ്. (ഓണ്‍ലൈന്‍ ആന്‍ഡ് ഡിസ്റ്റന്‍സ് ലേണിംഗ്), ഡോ. വി. ലിസി മാത്യു (പരീക്ഷ), ഡോ. കെ. ഉണ്ണികൃഷ്ണന്‍ (പബ്ലിക്കേഷന്‍), ഡോ. ഓമന പി. വി. (ഐ.ടി ആന്‍ഡ് സോഷ്യല്‍ മീഡിയ) എന്നിവരാണ് പുതിയ സ്ഥിരം സമിതി കണ്‍വീനര്‍മാര്‍.