0484 2699731, 2463380

reg@ssus.ac.in

Featured News

സംസ്കൃത സര്‍വ്വകലാശാലയില്‍ ആയുർവേദ പഞ്ചകർമ്മ ആൻഡ് ഇന്റർനാഷണൽ സ്പാ തെറാപ്പിയിൽ ഡിപ്ലോമ പ്രവേശനം

Published: June 10, 2026 Updated: June 10, 2026 1 min read
സംസ്കൃത സര്‍വ്വകലാശാലയില്‍ ആയുർവേദ പഞ്ചകർമ്മ ആൻഡ് ഇന്റർനാഷണൽ സ്പാ തെറാപ്പിയിൽ ഡിപ്ലോമ പ്രവേശനം; അവസാന തീയതി ജൂൺ 15 ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക ക്യാമ്പസിലെ ഡിപ്ലോമ ഇൻ ആയുർവേദ പഞ്ചകർമ്മ ആൻഡ് ഇന്റർനാഷണൽ സ്പാ തെറാപ്പി പ്രോഗ്രാമിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം. ഒരു വർഷമാണ് കോഴ്സിന്റെ കാലാവധി. ആകെ 20 സീറ്റുകൾ. പ്ലസ് ടു / വൊക്കേഷണൽ ഹയർ സെക്കന്ററി അഥവ തത്തുല്യ യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദം നേടിയവർക്കും അപേക്ഷിക്കാം. ശാരീരിക ക്ഷമത, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രായം ; 2026 ജൂണ്‍ 1ന് 17നും 35നും ഇടയിൽ. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 15. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.
Attachment