Featured News
സംസ്കൃത സര്‍വ്വകലാശാലയില്‍ എക്സ്റ്റന്‍ഷന്‍ ലക്ചര്‍ സീരീസ്, ദ്വിദിന ദേശീയ സെമിനാര്‍ etc.
Published: January 08, 2026
Updated: January 08, 2026
0 min read
1. സംസ്കൃത സർവ്വകലാശാലയിൽ എക്സ്റ്റന്‍ഷന്‍ ലക്ചര്‍ സീരീസ്
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന എക്സററന്‍ഷന്‍ ലക്ചര്‍ സീരീസ് ജനുവരി എട്ടിന് രാവിലെ 10ന് കാലടി മുഖ്യ കാമ്പസിലെ അക്കാദമിക് ബ്ലോക്ക് ഒന്നില്‍ നടക്കും. കൊച്ചിന്‍ ഷിപ്‍യാര്‍ഡ് കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി വിഭാഗം മേധാവി പി. എന്‍. സമ്പത്ത്കുമാര്‍ ‘സമകാലിക ഇന്ത്യയിലെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി’ എന്ന വിഷയത്തില്‍ എക്സററന്‍ഷന്‍ ലക്ചര്‍ നിര്‍വ്വഹിക്കും. സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി പ്രൊഫ. ജോസ് ആന്റണി അദ്ധ്യക്ഷനായിരിക്കും. ഡോ. ആര്‍. ഷീലാമ്മ, കെ. കെ. അനീഷ് എന്നിവര്‍ പ്രസംഗിക്കും.
2. സംസ്കൃത സർവ്വകലാശാലയിൽ ദ്വിദിന ദേശീയ സെമിനാർ ആരംഭിച്ചു
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ വിവർത്തന പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കാലടി മുഖ്യ ക്യാമ്പസിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാർ ആരംഭിച്ചു. "ബ്രിഡ്ജിങ് വോയ്‌സസ്: എമർജിങ് ട്രെൻഡ്സ് ഇൻ ഡിസബിലിറ്റി ട്രാൻസ്ലേഷൻ എക്രോസ് ലാംഗ്വേജസ് ആന്റ് കൾച്ചേഴ്സ്" എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദേശീയ സെമിനാർ വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതകുമാരി ഉദ്ഘാടനം ചെയ്തു. വിവർത്തന പഠന കേന്ദ്രം കോർഡിനേറ്റർ പ്രൊഫ. പി എച്ച് ഇബ്രാഹിം കുട്ടി അധ്യക്ഷനായിരുന്നു.. ഡൽഹി യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഡോ. സോമേശ്വർ സതി മുഖ്യപ്രഭാഷണം നടത്തി. സിൻഡിക്കേറ്റ് അംഗം ആർ അജയൻ, മലയാളം വകുപ്പ് മേധാവി പ്രൊഫ. കെ ആർ സജിത, താരതമ്യ സാഹിത്യ വിഭാഗം മേധാവി ഡോ. പി ജിംലി, എ എ സഹദ്, സുധി പാറപ്പുറത്താൻ, പി വി വിജു, ലക്ഷ്മി കോട്ടമ്മ, പി വൈ ആരിഫ് ഖാൻ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ അടിക്കുറിപ്പ്: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ വിവർത്തന പഠന കേന്ദ്രം സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാർ വൈസ് ചാൻസലർ പ്രൊഫ. കെ കെ ഗീതകുമാരി ഉദ്ഘാടനം ചെയ്യുന്നു.
3. സംസ്കൃത സർവ്വകലാശാലയിൽ ദേശീയ സെമിനാര്‍
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‍സിറ്റി എംപ്ലോയ്‍മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യുറോയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ സെമിനാര്‍ ഇന്ന് (ജനുവരി എട്ട്) രാവിലെ പത്തിന് യൂട്ടിലിറ്റി സെന്ററില്‍ നടക്കുമെന്ന് സര്‍വ്വകലാശാല അറിയിച്ചു. ‘തൊഴില്‍ മേഖലയിലെ നൂതന പ്രവണതകള്‍, നൈപുണ്യ വികസനം, ഗവേഷണം, കരിയര്‍ ഗൈഡന്‍സ്’ എന്നതാണ് ദേശീയ സെമിനാറിന്റെ വിഷയം. റോജി എം. ജോണ്‍ എം. എല്‍. എ. ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. സിന്‍ഡിക്കേറ്റ് അംഗം അഡ്വ. കെ. പ്രേംകുമാര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി അദ്ധ്യക്ഷയായിരിക്കും. പഞ്ചായത്ത് പ്രസിഡന്റ് പൗളി ബേബി, സിന്‍ഡിക്കേറ്റ് അംഗം അഡ്വ. കെ. എസ്. അരുണ്‍കുമാര്‍, ഗ്രാമ പഞ്ചായത്ത് അംഗം പി. വി. സ്റ്റീഫന്‍ പട്ടത്തില്‍, ഡോ. ദിനു എം. ആര്‍, സിജു എസ്., ശ്രീലത വി. യു. എന്നിവര്‍ പ്രസംഗിക്കും. എംപ്ലോയ്‍മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യുറോയിലെ ലൈബ്രറി ഉപയോഗിച്ച് പഠിച്ച് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച 40 ഉദ്യോഗാര്‍ത്ഥികളെ അനുമോദിക്കും. തുടര്‍ന്ന് നടക്കുന്ന സെമിനാറില്‍ ഡോ. ടി. ടി. ശ്രീകുമാര്‍ (ഡയറക്ടര്‍ & പ്രൊഫസര്‍, എഡ്യുക്കേഷണല്‍ മള്‍ട്ടിമീഡിയ റിസര്‍ച്ച് സെന്റര്‍, സ്കൂള്‍ ഓഫ് ഇന്റര്‍ ഡിസിപ്ലിനറി സ്റ്റഡീസ്, ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്സിറ്റി, ഹൈദരാബാദ്), ഡോ. അരവിന്ദ് നാരായണന്‍ (അസോസിയേറ്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ആനിമേഷന്‍ & വി. എഫ്. എക്സ്, കെ. ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്ട്സ്, കോട്ടയം), ഡോ. അനൂപ് ജോര്‍ജ് (അസോസിയേറ്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, പാലക്കാട്) എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും. ഡോ. ശിവജ എസ്. നായര്‍, കൃഷ്ണകുമാര്‍ കെ. കെ., ഡോ. ജോസ് ആന്റണി എന്നിവര്‍ വിവിധ സെഷനുകളിൽ അധ്യക്ഷത വഹിക്കും. സംസ്ഥാന വൊക്കേഷണല്‍ ഗൈഡന്‍സ് ഓഫീസര്‍ രാജേഷ് വി. ബി. സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. യൂണിവേഴ്‍സിറ്റി എംപ്ലോയ്‍മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യുറോ ഡെപ്യൂട്ടി ചീഫ് ശ്രീലത പി. യു. പ്രസംഗിക്കും.