0484 2699731, 2463380

reg@ssus.ac.in

Featured News

സംസ്കൃത സര്‍വ്വകലാശാലയില്‍ ഓവര്‍സീയര്‍ ഗ്രേഡ്-രണ്ട് (ഇലക്ട്രിക്കല്‍) ഒഴിവ് ; വാക്ക്-ഇന്‍ ഇന്റര്‍വ്യൂ 22ന്

Published: January 19, 2026 Updated: January 19, 2026 1 min read
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയില്‍ ഓവര്‍സീയര്‍ ഗ്രേഡ്-രണ്ട് (ഇലക്ട്രിക്കല്‍) തസ്തികയിലേയ്ക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി കാലടി മുഖ്യകാമ്പസില്‍ ജനുവരി 22ന് രാവിലെ 11ന് വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഒഴിവുകളുടെ എണ്ണം - ഒന്ന്. യോഗ്യത 1. ബന്ധപ്പെട്ട വിഷയത്തില്‍ (ഇലക്ടിക്കല്‍) ഉള്ള 3 വര്‍ഷത്തെ അംഗീകൃത ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യത അല്ലെങ്കില്‍ 2. എസ്. എസ്. എല്‍. സി അഥവാ തത്തുല്യ യോഗ്യതയും താഴെ പറയുന്ന ഏതെങ്കിലും യോഗ്യതയും കൂടി ഉണ്ടായിരിക്കുകയും ചെയ്യേണ്ടതാണ്. a. കേരള ഗവണ്‍മെന്റ് സര്‍ട്ടിഫിക്കറ്റ് (ദ്വിവല്‍സര കോഴ്സ്) അല്ലെങ്കില്‍ b. ഇന്ത്യ ഗവണ്‍മെന്റിന്റെ തൊഴില്‍ മന്ത്രാലയം നടത്തുന്ന ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്/സെന്റര്‍ എന്നിവയിലെ 18 മാസത്തെ കോഴ്സില്‍ ഡ്രാഫ്റ്റ്സ്മാന്‍ ട്രേഡില്‍ (6 മാസത്തെ പ്രാക്ടിക്കല്‍ ട്രെയിനിംഗ് ഉള്ള) ഡ്രാഫ്റ്റ്സ്മാന്‍ഷിപ്പിലുള്ള ഡിപ്ലോമ. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. പ്രായപരിധി : 18-36. എസ്. സി., എസ്. ടി. മറ്റ് അര്‍ഹതപ്പെട്ട വിഭാഗങ്ങള്‍ക്കുള്ള സാധാരണ ഇളവുകള്‍ ബാധകമായിരിക്കും. പ്രതിമാസ വേതനം : 20,760/- യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെയും പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുടെയും അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് സര്‍വ്വകലാശാല ആസ്ഥാനത്ത് ഹാജരാകണമെന്ന് സര്‍വ്വകലാശാല അറിയിച്ചു.
Attachment