0484 2699731, 2463380

reg@ssus.ac.in

Featured News

സംസ്കൃത സര്‍വ്വകലാശാലയില്‍ ത്രിദിന ദേശീയ സെമിനാര്‍ തുടങ്ങി, കെ. രാഘവൻ തിരുമുല്പാടിന്റെ താളിയോലശേഖരം സംസ്കൃത സര്‍വ്വകലാശാലയ്ക്ക് കൈമാറുന്നു

Published: February 26, 2026 Updated: February 26, 2026 1 min read
സംസ്കൃത സര്‍വ്വകലാശാലയില്‍ ത്രിദിന ദേശീയ സെമിനാര്‍ തുടങ്ങി, കെ. രാഘവൻ തിരുമുല്പാടിന്റെ താളിയോലശേഖരം സംസ്കൃത സര്‍വ്വകലാശാലയ്ക്ക് കൈമാറുന്നു
1. സംസ്കൃത സര്‍വ്വകലാശാലയില്‍ ത്രിദിന ദേശീയ സെമിനാര്‍ തുടങ്ങി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ സംസ്കൃതം ന്യായ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ സെമിനാര്‍ കാലടി മുഖ്യ കാമ്പസില്‍ ആരംഭിച്ചു. “യുക്തിയുടെയും അറിവിന്റെയും പാരമ്പര്യങ്ങള്‍ : ന്യായവും പൗരസ്ത്യ തത്ത്വചിന്തയും" എന്ന വിഷയത്തില്‍ നടത്തുന്ന ദേശീയ സെമിനാറിന്റെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി നിര്‍വ്വഹിച്ചു. പ്രൊഫ. രേണുക കെ. സി. അധ്യക്ഷയായിരുന്നു. പ്രൊഫ. ശ്രീകല എം., നായര്‍ മുഖ്യ പ്രഭാഷണം നടത്തി. രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ്, പ്രൊഫ. കെ. ഇ. ധരണീശരന്‍ , ഡോ. വി. കെ. ഭവാനി എന്നിവര്‍ പ്രസംഗിച്ചു. ഫോട്ടോ അടിക്കുറിപ്പ്: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ സംസ്കൃതം ന്യായ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ സെമിനാര്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്യുന്നു. 2. കെ. രാഘവൻ തിരുമുല്പാടിന്റെ താളിയോലശേഖരം സംസ്കൃത സര്‍വ്വകലാശാലയ്ക്ക് കൈമാറുന്നു കെ. രാഘവൻ തിരുമുല്പാടിന്റെ അപൂർവമായ താളിയോലശേഖരം ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയ്ക്ക് കൈമാറുന്നു. സംസ്കൃത സാഹിത്യം, വൈദ്യം, മലയാള സാഹിത്യം എന്നിങ്ങനെ വിവിധ വിഷയങ്ങൾ രേഖപ്പെടുത്തിയ മുപ്പത്തഞ്ചിൽപ്പരം ഗ്രന്ഥങ്ങളാണ് കൈമാറുന്നത്. ഭാവിതലമുറയ്ക്ക് പഠനഗവേഷണങ്ങൾക്ക് ഉപയോഗിക്കാവുന്ന ഈ ശേഖരം സർവകലാശാലയിലെ മാനുസ്ക്രിപ്റ്റോളജി വിഭാഗത്തിലാണ് സംരക്ഷിച്ച് സൂക്ഷിക്കുക. രാഘവൻ തിരുമുല്പാടിന്റെ വീടായ രാജവിഹാറിൽ ഫെബ്രുവരി 27-ന് വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി താളിയോലശേഖരം ഏറ്റുവാങ്ങും. ചാലക്കുടി നഗരസഭ ചെയർപേഴ്സൺ ആലീസ് ഷിബുവാണ് ഗ്രന്ഥശേഖരം കൈമാറുന്നത്.
Attachment