Featured News

സംസ്കൃത സര്‍വ്വകലാശാലയില്‍ ദേശീയ ശാസ്ത്രാര്‍ത്ഥസഭ സംഘടിപ്പിച്ചു

April 7, 2026 1 min read
സംസ്കൃത സര്‍വ്വകലാശാലയില്‍ ദേശീയ ശാസ്ത്രാര്‍ത്ഥസഭ സംഘടിപ്പിച്ചു

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ സംസ്കൃതം വ്യാകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മേല്‍പ്പുത്തൂര്‍ നാരായണഭട്ടപാദ സ്മാരക ദ്വിദിന ദേശീയ ശാസ്ത്രാര്‍ത്ഥസഭ വൈസ് ചാന്‍സലര്‍ പ്രൊഫ. സിസ തോമസ് ഉദ്ഘാടനം ചെയ്തു. കാലടി മുഖ്യകാമ്പസില്‍ നടന്ന ചടങ്ങില്‍ ഡോ. ആര്‍. ഡി. സുനില്‍കുമാര്‍ അധ്യക്ഷനായിരുന്നു. പ്രൊഫ. മീനാമ്പാള്‍ നാരായണന്റെ സര്‍വ്വകലാശാല പ്രസിദ്ധീകരിച്ച 'ഗളിതകുസുമം' എന്ന പുസ്തകത്തിന്റെ പ്രകാശനം വൈസ് ചാന്‍സലര്‍ പ്രൊഫ. സിസ തോമസ് നിര്‍വ്വഹിച്ചു. പ്രൊഫ. കെ. മുത്തുലക്ഷ്മി പുസ്തകം ഏറ്റുവാങ്ങി. പ്രൊഫ. കൃഷ്ണകുമാര്‍, പ്രൊഫ. മീനാമ്പാള്‍ നാരായണന്‍, പ്രൊഫ. കെ. മുത്തുലക്ഷ്മി എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രൊഫ. കെ. മുത്തുലക്ഷ്മി മേല്‍പ്പുത്തൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രൊഫ. മീനാമ്പാള്‍ നാരായണന്‍, ഡോ. കെ. സി. രേണുക, ഡോ. ആതിര ജാതവേദന്‍, ഡോ. രതി ടി. എസ്. എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന ശാസ്ത്രാര്‍ത്ഥ സദസിന് പ്രൊഫ. കൃഷ്ണകുമാര്‍ നേതൃത്വം നല്‍കി.
ഫോട്ടോ അടിക്കുറിപ്പ് : ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ സംസ്കൃതം വ്യാകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മേല്‍പ്പുത്തൂര്‍ നാരായണഭട്ടപാദ സ്മാരക ദ്വിദിന ദേശീയ ശാസ്ത്രാര്‍ത്ഥസഭ കാലടി മുഖ്യകാമ്പസില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. സിസ തോമസ് ഉദ്ഘാടനം ചെയ്യുന്നു.

Attachment

This article has an official PDF document attached.

Download