സംസ്കൃത സര്‍വ്വകലാശാലയില്‍ പഞ്ചദിന പ്രഭാഷണ പരമ്പര 27 ന് തുടങ്ങും
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃതം വേദാന്തം വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കാലടി മുഖ്യ കാമ്പസിലെ മീഡിയ സെന്ററില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രഭാഷണ പരമ്പര ഒക്ടോബര്‍ 27ന് ആരംഭിക്കും. 'വിശിഷ്ടാദ്വൈത വേദാന്ത'മാണ് പ്രഭാഷണ പരമ്പരയുടെ വിഷയം. ജര്‍മ്മനിയിലെ ഹാംബര്‍ഗ് സര്‍വ്വകലാശാലയിലെ റിസര്‍ച്ച് ഫെലോ ഡോ. സുഗന്യ അനന്ദകിച്ചനിന് പ്രഭാഷണ പരമ്പര നയിക്കും. 27ന് രാവിലെ 10.30 ന് വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ മെറ്റാഫിസിക്സ് ഫാക്കല്‍റ്റി ഡീന്‍ പ്രൊഫ. കെ. രമാദേവി അമ്മ അദ്ധ്യക്ഷയായിരിക്കും. ഡോ. വി. വാസുദേവന്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. സംസ്കൃതം വേദാന്തം വിഭാഗം മേധാവി പ്രൊഫ. ജി. നാരായണന്, പ്രൊഫ. ശ്രീകല എം. നായര്‍, പ്രൊഫ. ആര്. ഡി. സുനില്‍ കുമാര്‍, ഡോ. എസ്. ഷീബ, ഡോ. ടി. ജി. ശ്രീകുമാര്‍, ഗായത്രി പി. എസ്. എന്നിവര്‍ പ്രസംഗിക്കും. 31ന് പ്രഭാഷണ പരമ്പര സമാപിക്കും.
Attachment
This article has an official PDF document attached.