0484 2699731, 2463380

reg@ssus.ac.in

Featured News

സംസ്കൃത സര്‍വ്വകലാശാലയില്‍ പ്രോഗ്രാമര്‍, ട്രെയിനി പ്രോഗ്രാമര്‍ ഒഴിവുകള്‍

Published: September 16, 2026 Updated: September 16, 2026 1 min read
ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയില്‍ പ്രോഗ്രാമര്‍, ട്രെയിനി പ്രോഗ്രാമര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിനായി സെപ്റ്റംബര്‍ 22ന് ഉച്ചകഴിഞ്ഞ് രണ്ടിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. താല്‍ക്കാലിക നിയമനമാണ്. കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി. ഇ./ബി. ടെക്./ എം. സി. എ. /എം. എസ്‍സി. യോഗ്യത നേടി രണ്ട് വര്‍ഷം പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് പ്രോഗ്രാമര്‍ തസ്തികയിലേയ്ക്ക് അപേക്ഷിക്കാം. ലിനക്സില്‍ പി. എച്ച്. പി./ വിന്‍ഡോസ് എന്നിവയില്‍ അറിവുണ്ടായിരിക്കണം. പി. എച്ച്. പി. ലാരവേല്‍ ഫ്രെയിംവര്‍ക്കിലുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗിലുള്ള അറിവ് അഭിലഷണീയ യോഗ്യതയാണ്. ആകെ ഒഴിവുകള്‍ മൂന്ന്. പ്രതിമാസ വേതനം 30,000/- മാത്രം. കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി.ഇ./ബി. ടെക്./എം.സി.എ /എം. എസ്‍സി. യോഗ്യത നേടിയവര്‍ക്ക് ട്രെയിനി പ്രോഗ്രാമര്‍ തസ്തികയിലേയ്ക്ക് അപേക്ഷിക്കാം. പി. എച്ച്. പിയിലുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗില്‍ അറിവുണ്ടായിരിക്കണം. ആകെ ഒഴിവുകള്‍ രണ്ട്. പ്രതിമാസ വേതനം 10,000/- മാത്രം. പ്രായപരിധി സര്‍ക്കാര്‍ നിയമങ്ങള്‍ക്ക് അനുസൃതമായിരിക്കും. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള തത്പരരായ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ 22ന് ഉച്ചക്ക് 12ന് സര്‍വ്വകലാശാലയുടെ കാലടി മുഖ്യകാമ്പസില്‍ എത്തിച്ചേരണം.
Attachment