Featured News
സംസ്കൃത സര്‍വ്വകലാശാലയില്‍ മലയാള ദിനം ആചരിച്ചു
Published: November 01, 2025
Updated: November 01, 2025
0 min read
ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയില്‍ മലയാള ദിനം ആഘോഷിച്ചു. കാലടി മുഖ്യ കാമ്പസിലെ ഭരണ നിര്‍വ്വഹണ സമുച്ചയത്തിലെ ശ്രീശങ്കരാചാര്യ പ്രതിമയ്ക്ക് മുമ്പില്‍ നടന്ന ചടങ്ങില്‍ സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. വി. ലിസി മാത്യു ഭരണഭാഷാ പ്രതിജ്‍ഞ ചൊല്ലിക്കൊടുത്തു. ഫിനാന്‍സ് ഓഫീസര്‍ സില്‍വി കൊടക്കാട്ട്, കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാരിന്റെ ഭരണഭാഷാസേവന പുരസ്ക്കാരം നേടിയ അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ സിന്ധു പി. ബി. എന്നിവര്‍ പ്രസംഗിച്ചു.