0484 2699731, 2463380

reg@ssus.ac.in

Featured News

സംസ്കൃത സര്‍വ്വകലാശാലയില്‍ ശ്രീശങ്കരജയന്തി ആഘോഷങ്ങള്‍ 21ന്: ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

Published: April 18, 2026 Updated: April 18, 2026 0 min read
സംസ്കൃത സര്‍വ്വകലാശാലയില്‍ ശ്രീശങ്കരജയന്തി ആഘോഷങ്ങള്‍ 21ന്: ഗവര്‍ണര്‍  ഉദ്ഘാടനം ചെയ്യും
ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ ശ്രീശങ്കര ജയന്തി ആഘോഷങ്ങള്‍ ഏപ്രില്‍ 21ന് രാവിലെ 10.45ന് കാലടി മുഖ്യകാമ്പസിലെ യൂട്ടിലിറ്റി സെന്റര്‍ ഓഡിറ്റോറിയത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വ്വഹിക്കുമെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. സിസ തോമസ് അറിയിച്ചു. പ്രശസ്ത എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍, സ്വാമി നരസിംഹാനന്ദ എന്നിവര്‍ ശ്രീശങ്കര വാര്‍ഷിക പ്രഭാഷണങ്ങള്‍ നിര്‍വ്വഹിക്കും. വൈസ് ചാന്‍സലര്‍ പ്രൊഫ. സിസ തോമസ്, സിന്‍ഡിക്കേറ്റ് അംഗവും സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ ആര്‍. അജയന്‍ എന്നിവര്‍ പ്രസംഗിക്കും. സംഘാടക സമിതി ജോയിന്റ് കണ്‍വീനര്‍മാരും സിന്‍ഡിക്കേറ്റ് അംഗങ്ങളുമായ ഡോ. വിനീത് ആര്‍. എസ്., അഡ്വ. കെ. എസ്. അരുണ്‍കുമാര്‍, മിഥുന്‍ എം., കണ്‍വീനര്‍മാരായ പ്രൊഫ. ജി. നാരായണന്‍, ഡോ. സുനില്‍കുമാര്‍ ആര്‍. ഡി. എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
Attachment