Featured News

സംസ്കൃത സര്‍വ്വകലാശാലയില്‍ 27 വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവുകള്‍ ; അവസാന തീയതി ജൂണ്‍ ഒന്‍പത്

June 3, 2026 2 min read

പി.എസ്.സി. റാങ്ക് ലിസ്റ്റിലുള്ളവരെ കട്ട് ഓഫില്‍ നിന്നും ‍ഒഴിവാക്കി
സംസ്കൃത സര്‍വ്വകലാശാലയില്‍ 27 വിഷയങ്ങളില്‍
ഗസ്റ്റ് അധ്യാപക ഒഴിവുകള്‍ ; അവസാന തീയതി ജൂണ്‍ ഒന്‍പത്

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസിലും പ്രാദേശിക കേന്ദ്രങ്ങളിലും വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവുകളിലേയ്ക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അക്കമ്പനിയിംഗ് ആര്‍ട്ടിസ്റ്റുകളുടെയും ഒഴിവുകളുണ്ട്. ഒഴിവുകള്‍ താത്ക്കാലികമാണ്. പരമാവധി 11 മാസത്തേക്കായിരിക്കും നിയമനം. ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ഹിസ്റ്ററി, മലയാളം, മ്യൂസിക്, പെയിന്റിംഗ്, ഫിലോസഫി, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, സംസ്കൃതം ജനറല്‍, സംസ്കൃതം ന്യായ, സംസ്കൃതം സാഹിത്യം, സംസ്കൃതം വേദാന്തം, സംസ്കൃതം വ്യാകരണം, ഹിന്ദി, ഭരതനാട്യം, മോഹിനിയാട്ടം, ജ്യോഗ്രഫി, അറബിക്, ഉര്‍ദു, സൈക്കളജി, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, തീയറ്റര്‍, ട്രാന്‍സലേഷന്‍ സ്റ്റഡിസ്, കംപാരറ്റീവ് ലിറ്ററേച്ചര്‍, ആയുര്‍വ്വേദ, മ്യൂസിയോളജി, ഡിസാസ്റ്റര്‍ മാനേജ്മെന്റ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകളുള്ളത്. വയലിന്‍, മൃദംഗം, വോക്കല്‍ എന്നിവയില്‍ അക്കമ്പനിയിംഗ് ആര്‍ട്ടിസ്റ്റുകളുടെയും ഒഴിവുണ്ട്. 70 വയസ് എന്ന പരമാവധി പ്രായപരിധിക്ക് വിധേയമായി വിരമിച്ച അധ്യാപകര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
2018 യു. ജി. സി. റഗുലേഷൻ പ്രകാരം യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. യു. ജി. സി. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ യു. ജി. സി. യോഗ്യതയില്ലാത്ത അപേക്ഷകളും പരിഗണിക്കും. ബന്ധപ്പെട്ട വിഷങ്ങളില്‍ വിലവില്‍ സാധുവായ പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ പ്രസ്തുത വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തേണ്ടതും അനുബന്ധ രേഖകള്‍ ഹാജരാക്കേണ്ടതുമാണ്. ഇവരെ സ്ക്രീനിംഗ് കട്ട് ഓഫില്‍ നിന്നും ഒഴിവാക്കുന്നതാണ്. യു. ജി. സി. നിഷ്ക്കര്‍ഷിച്ചിട്ടുള്ള അക്കാദമിക് റെക്കോര്‍ഡ്, റിസര്‍ച്ച് പെര്‍ഫോര്‍മന്‍സ്, അധ്യാപന പരിചയം എന്നിവ ഉള്‍പ്പെടെ സ്ക്രീനിംഗ് മാനദണ്ഡങ്ങളില്‍ 50% ല്‍ കുറയാതെ സ്കോര്‍ നേടുന്ന അപേക്ഷകരെ മാത്രമേ അഭിമുഖത്തിന് പരിഗണിക്കുകയുള്ളൂ. യു. ജി. സി. യോഗ്യതയുള്ളവര്‍ക്ക് പ്രതിമാസ വേതനം 40,000/- രൂപയും, യു. ജി. സി. യോഗ്യതയില്ലാത്തവര്‍ക്ക് 30,000/- രൂപയുമായിരിക്കും. പെര്‍ഫോമിംഗ് ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിയമിക്കപ്പെടുന്ന അക്കമ്പനിയിംഗ് ആര്‍ടിടിസ്റ്റുകളുടെ ഹോണറേറിയം 25,000/- രൂപയായിരിക്കും. അപേക്ഷാഫീസ് 200/- രൂപ. എസ്. സി./എസ്. ടി. വിഭാഗങ്ങള്‍ക്ക് അപേക്ഷാഫീസില്ല. സര്‍വ്വകലാശാല ഫിനാന്‍സ് ഓഫീസറുടെ പേരിലുള്ള അക്കൗണ്ടിലേയ്ക്ക് അപേക്ഷാഫീസ് ഓണ്‍ലൈനായി അയയ്ക്കണം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ ഒന്‍പത്. കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും www.ssus.ac.in സന്ദര്‍ശിക്കുക.

Attachment

This article has an official PDF document attached.

Download