0484 2699731, 2463380

reg@ssus.ac.in

സംസ്കൃത സര്‍വ്വകലാശാല : അമിനിറ്റി സെന്റര്‍, ആംഫി തീയറ്റര്‍ ഉദ്ഘാടനങ്ങള്‍ മാര്‍ച്ച് ഏഴിന്

Published: March 06, 2026 Updated: March 06, 2026 1 min read
ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശായില്‍ കേരള സര്‍ക്കാരിന്റെ പ്ളാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച അമിനിറ്റി സെന്റര്‍, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ സി എസ് ആര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ആംഫി തീയറ്റര്‍, സര്‍വ്വകലാശാലയിലെ ആര്‍ട്ട് ഗാലറി ആന്‍ഡ് എക്സിബിഷന്‍ സെന്റര്‍, പുതുതായി തുടങ്ങുന്ന ഇന്റഗ്രേറ്റഡ് ടീച്ചര്‍ എഡ്യൂക്കേഷന്‍ പ്രോഗ്രാം, "രൂപകല്പന" ആശയാവതരണ പ്രോഗ്രാം എന്നിവയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു മാര്‍ച്ച് ഏഴിന് ഉച്ചക്ക് ശേഷം രണ്ടിന് കാലടി മുഖ്യകാമ്പസിലെ യൂട്ടിലിറ്റി സെന്ററില്‍ നിര്‍വ്വഹിക്കും. വൈസ് ചാന്‍സലര്‍ ഡോ. കെ. കെ. ഗീതാകുമാരി അധ്യക്ഷയായിരിക്കും. അമിനിറ്റി സെന്ററിന്റെ നിര്‍മ്മാണ ചുമതല നിര്‍വ്വഹിച്ച കോസ്റ്റ്ഫോര്‍ഡ്, ആംഫി തീയറ്ററിന്റെ നിര്‍മ്മാണത്തിന് ധനസഹായം നല്‍കിയ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളെ ചടങ്ങില്‍ ആദരിക്കും. സിന്‍ഡിക്കേറ്റ് അംഗവും വര്‍ക്ക്സ് ആന്‍ഡ് പര്‍ച്ചേസ് സ്ഥിരം സമിതി കണ്‍വീനറുമായ ഡോ. ബി. അശോക് റിപ്പോര്‍ട്ട് അവതരിപ്പിക്കും. സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. കെ. എസ്. അരുണ്‍കുമാര്‍, ആര്‍. അജയന്‍, ഡോ. എം. സത്യന്‍, ഡോ. മാത്യൂസ് ടി. തെള്ളി, രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ്, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൗളി ബേബി, ഗ്രാമപഞ്ചായത്ത് അംഗം പി. വി. സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിക്കും. സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. വി. ലിസി മാത്യു, ഡോ. ടി. മിനി, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ് ഐ.എ.എസ്.കോസ്റ്റ് ഫോര്‍‍ഡ് ഡയറക്ടര്‍ എം. എന്‍. സുധാകരന്‍ എന്നിവര്‍ സന്നിഹിതരായിരിക്കും. പത്രസമ്മേളനത്തിൽ പങ്കെടുത്തവർ 1. അഡ്വ. കെ. എസ്. അരുണ്‍കുമാര്‍, സിന്‍ഡിക്കേറ്റ് അംഗം & ചെയര്‍ പേഴ്സണ്‍, സംഘാടക സമിതി. 2. ശ്രീ. ആര്‍. അജയന്‍, സിന്‍ഡിക്കേറ്റ് അംഗം & ജനറല്‍‍ കണ്‍വീനര്‍, സംഘാടക സമിതി. 3. ഡോ. ബി. അശോക്, സിന്‍ഡിക്കേറ്റ് അംഗം &‍‍ കണ്‍വീനര്‍, വര്‍ക്സ് & പര്‍ച്ചേസ് സ്ഥിരം സമിതി 4. ഡോ. മാത്യൂസ് ടി. തെള്ളി, സിന്‍ഡിക്കേറ്റ് അംഗം 5. ഡോ. വി. ലിസി മാത്യു, സിന്‍ഡിക്കേറ്റ് അംഗം 6. ഡോ. മോത്തി ജോര്‍ജ്, സിന്‍ഡിക്കേറ്റ് അംഗം 7. ഡോ. ആര്‍. ശര്‍മ്മിള, ഡയറക്ടര്‍, സ്റ്റുഡന്റ്സ് സര്‍വ്വീസസ്.
Attachment