0484 2699731, 2463380

reg@ssus.ac.in

Featured News

സംസ്കൃത സര്‍വ്വകലാശാല വാര്‍ത്തകള്‍

Published: March 13, 2026 Updated: March 13, 2026 1 min read
1. സംസ്കൃത സർവകലാശാലയിലെ 17 വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ 17 വിദ്യാർത്ഥികൾക്ക് 2022 - 23, 2023 - 24 വർഷങ്ങളിലെ മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം ലഭിച്ചു. ഗ്രേസ് പി. ജോണ്‍സ് (ഹിസ്റ്ററി), മുഹമ്മദ് മുബഷീര്‍ (ഹിസ്റ്ററി), അതില ടി. വി. (കമ്പാരറ്റീവ് ലിറ്ററേച്ചര്‍), അമ്പിളി എസ്. (സംസ്കൃതം സാഹിത്യം), ദ്യശ്യ കെ. പി. (സംസ്കൃതം വേദാന്തം), റിമ പ്രകാശ് (മോഹിനിയാട്ടം), സൗമ്യ എല്‍. എ. (സംസ്കൃതം വേദാന്തം), ഗായത്രി കെ. ഐ. (സംസ്കൃതം സാഹിത്യം), അര്‍ഷദ കെ. (‍സൈക്കോളജി), രേവതി കെ., ആവണി വി.പി. (സംസ്കൃതം ജനറല്‍), റംസിയ കെ. വി., (ഇംഗ്ലീഷ്), ശിവപ്രിയ, സുമേഘ ടി. എസ്. (മലയാളം), മീനു ടി.വി. (മ്യൂസിക്), ദേവു കൃഷ്ണ എസ്., (സോഷ്യല്‍ വര്‍ക്ക് & ഡിസാസ്റ്റര്‍ മാനേജ്മെന്റ്), രസ്ന എം.(സോഷ്യോളജി), എന്നിവർക്കാണ് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. രണ്ടര ലക്ഷം രൂപയിൽ കുറവ് വാർഷിക കുടുംബ വരുമാനമുള്ള ആയിരം വിദ്യാർത്ഥികളെ വീതമാണ് ഓരോ വർഷവും തിരഞ്ഞെടുക്കുക. മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം നേടിയ വിദ്യാർത്ഥികളെ വൈസ് ചാൻസലർ പ്രൊഫ. സിസ തോമസ് അനുമോദിച്ചു. സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ 2022-23, 23-24 വിദ്യാഭ്യാസവർഷങ്ങളിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾക്കാണ് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം നല്‍കിയിരിക്കുന്നത്. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ ചരിത്രത്തിലെ സാമൂഹ്യനീതി ഇടപെടലുകളിൽ നാഴികക്കല്ലായാണ് 'മുഖ്യമന്ത്രിയുടെ വിദ്യാർഥിപ്രതിഭാ പുരസ്കാര'ത്തിന് സർക്കാർ 2021-22 വിദ്യാഭ്യാസ വർഷത്തിൽ തുടക്കം കുറിച്ചത്. ഓരോ സർവകലാശാലയിലും വിവിധ പഠന വിഷയങ്ങളിൽ ഏറ്റവും ഉയർന്ന മാർക്കോടെ ബിരുദം നേടിയിറങ്ങിയവർക്ക്, ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ നൽകുന്ന ഈ പുരസ്‌കാരം രാജ്യത്ത് തന്നെ ആദ്യമായി നടപ്പാക്കുന്നത് കേരളത്തിലാണ്. 2. സംസ്കൃത സർവകലാശാലയില്‍ ടാഗോര്‍ ദേശീയ സെമിനാര്‍ 18ന് ‍ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സെന്റര്‍ ഫോര്‍ രവീന്ദ്രനാഥ് ടാഗോര്‍ സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 18ന് രാവിലെ ഒന്‍പതിന് കാലടി മുഖ്യ കാമ്പസിലെ ലാംഗ്വേജ് ബ്ലോക്കില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. 'രവീന്ദ്രനാഥ ടാഗോറിന്റെ വിവിധ ലോകങ്ങള്‍' എന്നതാണ് ദേശീയ സെമിനാറിന്റെ വിഷയം. വൈസ് ചാന്‍സലര്‍ പ്രൊഫ. സിസ തോമസ് ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ്ജ് അധ്യക്ഷനായിരിക്കും. സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. വി. ലിസി മാത്യു മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. പ്രൊഫ. രാജി ബി. നായര്‍, പ്രൊഫ. സി. എം. മനോജ്കുമാര്‍, പ്രൊഫ. സജിത കെ. ആര്‍, പ്രൊഫ. ആര്‍. ഡി. സുനില്‍ കുമാര്‍, പ്രൊഫ. മഞ്ജു ഗോപാല്‍, ഡോ. ടി. ജി. ജ്യോതിലാല്‍, ശ്യാംജിത്ത് കെ. എന്നിവര്‍ പ്രസംഗിക്കും. പ്രൊഫ. അമൃത് സെന്‍, പ്രൊഫ. പി. സി. മുരളീമാധവന്‍, പ്രൊഫ. ശ്രീകല എം. നായര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കൃഷ്ണപ്രസാദ് എം., പ്രൊഫ. അംബിക കെ. ആര്‍, മരിയ മാത്യൂസ്, പ്രൊഫ. സൂസന്‍ തോമസ്, ഐശ്വര്യ സുരേഷ് കുമാര്‍, ഡോ. ബിന്ദു ആര്‍,, ധന്യ പി. എന്നിവര്‍ വിവിധ സെഷനുകളില്‍ പ്രസംഗിക്കും. 3. സംസ്കൃത സർവകലാശാല : പി. ജി. (പി. ജി. ഡിപ്ലോമ, ഡിപ്ലോമ) പരീക്ഷകള്‍ ഏപ്രില്‍ ആറിന് തുടങ്ങും ‍ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ എം. എ./എം. എസ്. സി./എം. പി. ഇ. എസ്./എം. എസ്. ഡബ്ല്യു/എം. എഫ്. എ. ഉള്‍പ്പടെയുള്ള വിവിധ പി.ജി. കോഴ്സുകളുടെ രണ്ടും, നാലും സെമസ്റ്റര്‍ പരീക്ഷകള്‍ ഏപ്രില്‍ ആറിന് തുടങ്ങുമെന്ന് സര്‍വ്വകലാശാല അറിയിച്ചു. രണ്ടാം സെമസ്റ്റര്‍ പി. ജി. ഡിപ്ലോമ ഇന്‍ വെല്‍നസ് ആന്‍ഡ് സ്പാ മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ ആയുര്‍വേദ പഞ്ചകര്‍മ്മ ആന്‍ഡ് ഇന്റര്‍ നാഷണല്‍ സ്പാ തെറാപ്പി പരീക്ഷകള്‍ഏപ്രില്‍ ആറിനും രണ്ടാം സെമസ്റ്റര്‍ പി. ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സ്‍ലേഷന്‍ ആന്‍ഡ് ഓഫീസ് പ്രൊസീഡിംഗ്സ് ഇന്‍ ഹിന്ദി, പി. ജി. ഡിപ്ലോമ ഇന്‍ മാനുസ്ക്രിപ്റ്റോളജി പരീക്ഷകള്‍ ഏപ്രില്‍ 10നും ആരംഭിക്കും. 4. സംസ്കൃത സർവകലാശാല : എഫ്. വൈ. യു. ജി. പി. പരീക്ഷകള്‍ ഏപ്രില്‍ ആറിന് തുടങ്ങും ‍ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ രണ്ടും നാലും സെമസ്റ്റര്‍ എഫ്. വൈ. യു. ജി. പി പരീക്ഷകള്‍ ഏപ്രില്‍ ആറിന് ആരംഭിക്കുമെന്ന് സര്‍വ്വകലാശാല അറിയിച്ചു. 5. സംസ്കൃത സർവകലാശാലയില്‍ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു : കെ. സരസ്വതിയമ്മ അനുസ്മരണം നടത്തി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ മലയാളം വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാദിനവും കെ. സരസ്വതിയമ്മ അനുസ്മരണവും സംഘടിപ്പിച്ചു. കാലടി മുഖ്യ കാമ്പസിലുള്ള ലാംഗ്വേജ് ബ്ലോക്കില്‍ നടത്തിയ പരിപാടിയില്‍ സി. എസ് ചന്ദ്രിക, കെ. സരസ്വതിയമ്മ അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിച്ചു. പ്രൊഫ. സജിത കെ ആർ അധ്യക്ഷയായിരുന്നു. ഡോ. സംഗീത തിരുവൾ പി. പി, നിരഞ്ജന വിശ്വം എന്നിവര്‍ പ്രസംഗിച്ചു. മലയാളം വിഭാഗം വിദ്യാര്‍ത്ഥികളുടെ 'പാര്‍വൈ' നാടകവേദിയുടെ ആഭിമുഖ്യത്തില്‍ കെ. സരസ്വതിയമ്മയുടെ 'ദേവദൂദി ' എന്ന നാടകത്തിന്റെ ദൃശ്യാവിഷ്കാരവും നടന്നു. കെ.സരസ്വതിയമ്മ കൃതികളിലെ പെൺലോകം എന്ന വിഷയത്തിൽ സംസ്ഥാനത്തെ കോളേജ്/യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കായി നടത്തിയ പ്രബന്ധ മത്സരത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയ ലിലിയാ രാജൻ (കേരള സര്‍വ്വകലാശാല), ഹരിത. എസ്‌ (കേരള സര്‍വ്വകലാശാല), നീനു അശോകൻ (യു. സി കോളേജ്, ആലുവ) എന്നിവര്‍ക്ക് സി. എസ്. ചന്ദ്രിക സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Attachment