Featured News
സംസ്കൃത സര്‍വ്വകലാശാല : വോളിബോള്‍ ടീം സെലക്ഷന്‍ ട്രയല്‍സ് 21ന്
Published: November 10, 2025
Updated: November 10, 2025
0 min read
സംസ്കൃത സര്‍വ്വകലാശാല : വോളിബോള്‍ ടീം സെലക്ഷന്‍ ട്രയല്‍സ് 21ന്
ഡിസംബര്‍ 10 മുതല്‍ 14 വരെ കകിനടയിലെ ജവഹര്‍ലാല്‍ നെഹൃ ടെക്‍നോളജിക്കല്‍ സര്‍വ്വകലാശാലയില്‍ നടക്കുന്ന സൗത്ത് സോണ്‍ ഇന്റര്‍ യൂണിവേഴ്സിറ്റി വോളിബോള്‍ (പുരുഷന്മാര്‍) ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള സെലക്ഷന്‍ ട്രയല്‍സ് നവംബര്‍ 21ന് രാവിലെ 8.30ന് സര്‍വ്വകലാശാലയുടെ കാലടി മുഖ്യകാമ്പസിലുള്ള ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗത്തില്‍ നടക്കുമെന്ന് സര്‍വ്വകലാശാല അറിയിച്ചു. 2025 ജൂലൈ ഒന്നിന് 25 വയസ്സ് തികയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. സര്‍വ്വകലാശാല ഐ. ഡി. കാര്‍ഡ്, ആധാര്‍ കാര്‍ഡ്, എസ്. എസ്. എല്‍. സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഹാജരാക്കണം.