0484 2699731, 2463380

reg@ssus.ac.in

Featured News

സംസ്‌കൃത സർവകലാശാലയില്‍ ദേശീയ പരിസ്ഥിതിദിന സെമിനാര്‍ ജൂണ്‍ അഞ്ചിന്

Published: June 04, 2026 Updated: June 04, 2026 1 min read
സംസ്‌കൃത സർവകലാശാലയില്‍ ദേശീയ പരിസ്ഥിതിദിന സെമിനാര്‍ ജൂണ്‍ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല യുടെ കാലടി മുഖ്യ കാമ്പസിലെ സംസ്കൃതം വേദാന്തം വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ അഞ്ചിന് ഉച്ചകഴിഞ്ഞ് രണ്ടിന് മീഡിയ സെന്ററില്‍ ദേശീയ പരിസ്ഥിതിദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. സിന്‍ഡിക്കേറ്റ് അംഗം ഡോ. ആര്‍. എസ്. വിനീത് ദേശീയ പരിസ്ഥിതിദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഡോ. വന്ദന ശര്‍മ്മ ദിയ (അസിസ്റ്റന്റ് പ്രൊഫസര്‍, ഫിലോസഫി വിഭാഗം, സക്കീര്‍ ഹുസൈന്‍ ഡല്‍ഹി കോളേജ്, ഡല്‍‍ഹി സര്‍വ്വകലാശാല) മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. 'പരിസ്ഥിതി സൗഹാര്‍ദ്ദവും ശങ്കര വേദാന്തവും' എന്നതാണ് പ്രഭാഷണ വിഷയം. ഡോ. ജി നാരായണന്‍ അധ്യക്ഷനായിരിക്കും. ഡോ. എസ്. ഷീബ, ഡോ. വി. ജയലക്ഷ്മി എന്നിവര്‍ പ്രസംഗിക്കും.
Attachment