0484 2699731, 2463380

reg@ssus.ac.in

Featured News

സംസ്‌കൃത സർവകലാശാലയില്‍ : പി. ജി., പി. ജി. ഡിപ്ലോമ സീറ്റ് ഒഴിവുകള്‍ ; സ്പോട്ട് അഡ്മിഷന്‍ 17ന്

Published: July 13, 2026 Updated: July 13, 2026 1 min read
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസിലും വിവിധ പ്രാദേശിക കാമ്പസുകളിലും നടത്തുന്ന പി. ജി. / പി. ജി. ഡിപ്ലോമ പ്രോഗ്രാമുകളിലെ എസ്. സി./എസ്. ടി കാറ്റഗറിയില്‍ ഉള്‍പ്പെടെയുള്ള ഒഴിവുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റില്‍ നിന്നാണ് പ്രവേശനം നടത്തുക. ജൂലൈ 17ന് രാവിലെ 10ന് അതത് പഠന വകുപ്പുകളില്‍/പ്രാദേശിക കാമ്പസുകളില്‍ പ്രവേശന പരീക്ഷ നടക്കും. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അതത് പ്രാദേശിക കേന്ദ്രം മേധാവി/പഠന വകുപ്പ് മേധാവി മുമ്പാകെ ഹാജരാകണം. ഒഴിവുകള്‍ സംബന്ധിയായ കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in സന്ദർശിക്കുക.
Attachment