0484 2699731, 2463380

reg@ssus.ac.in

Featured News

സംസ്‌കൃത സർവകലാശാലയിൽ ബി. എ. ഒഴിവുകള്‍ ; സ്പോട്ട് അഡ്മിഷൻ ഓഗസ്റ്റ് ഒന്ന് മുതല്‍

Published: July 30, 2026 Updated: July 30, 2026 1 min read
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസിലെ വിവിധ നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളില്‍ ഒഴിവുകളുണ്ട്. ബി. എ. ഭരതനാട്യം, ബി. എ. മോഹിനിയാട്ടം എന്നീ പ്രോഗ്രാമുകളില്‍ എസ്. ടി. വിഭാഗത്തിലാണ് ഒഴിവുകള്‍ ഉള്ളത്. ഈ ഒഴിവുകളിലേയ്ക്കുള്ള സ്പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് ഒന്നിന് രാവിലെ 10.30ന് നടക്കും. ബി. എ. മ്യൂസിക് പ്രോഗ്രാമില്‍ എസ്. സി., എസ്. ടി., ഇ. ഡബ്ല്യു. എസ്. സംവരണ സീറ്റുകള്‍ ഉള്‍പ്പടെയുള്ള ഒഴിവുകളിലേയ്ക്ക് ഓഗസ്റ്റ് മൂന്നിന് രാവിലെ 10.30ന് സ്പോട്ട് അഡ്മിഷന്‍ നടക്കും. ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നീ ബി. എ. പ്രോഗ്രാമുകളില്‍ സംവരണ സീറ്റുകള്‍ ഉള്‍പ്പടെയുള്ള ഒഴിവുകളിലേയ്ക്കുള്ള സ്പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് മൂന്ന്, നാല് തീയതികളില്‍ രാവിലെ 10ന് നടക്കും. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് പഠന വിഭാഗങ്ങളില്‍ എത്തിച്ചേരണം. ഒഴിവുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ സര്‍വ്വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in സന്ദര്‍ശിക്കുക.
Attachment