Featured News
സംസ്‌കൃത സർവകലാശാലയിൽ ബി. എ. ബി. എഡ് : സ്പോട്ട് അഡ്മിഷൻ ഓഗസ്റ്റ് മൂന്നിന്
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസില്‍ ആരംഭിച്ചിരിക്കുന്ന ഇന്റഗ്രേറ്റഡ് ടീച്ചര്‍ എഡ്യൂക്കേഷന്‍ പ്രോഗ്രാമില്‍ ബി. എ. ബി. എഡ്. കോഴ്സിലേയ്ക്കുള്ള സ്പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് മൂന്നിന് രാവിലെ 10ന് നടക്കും. നാഷണല്‍ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സ്പോട്ട് അഡ്മിഷനിലൂടെ പ്രവേശനം നേടാം. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഹിസ്റ്ററി, സംസ്കൃതം ജനറല്‍, സംസ്കൃതം വ്യാകരണം, സംസ്കൃതം ന്യായം, സംസ്കൃതം വേദാന്തം, സംസ്കൃതം സാഹിത്യം എന്നീ വിഷയങ്ങളില്‍ ജനറല്‍ കാറ്റഗറി ഉള്‍പ്പെടെ വിവിധ സംവരണ വിഭാഗങ്ങളിലാണ് (ഈഴവ, മുസ്ലീം, ബി. എച്ച്., ഇ. ഡബ്ല്യു. എസ്., ഡി. വി., എസ്. സി., എസ്. ടി) ഒഴിവുള്ളത്.
Attachment
This article has an official PDF document attached.