സംസ്‌കൃത സർവകലാശാലയിൽ ബി. എ. മോഹിനിയാട്ടത്തില്‍ ഒഴിവ്‍ ; സ്പോട്ട് അഡ്മിഷൻ ഓഗസ്റ്റ് മൂന്നിന്
Published: August 01, 2026
Updated: August 01, 2026
0 min read
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസിലെ ബി. എ. മോഹിനിയാട്ടം പ്രോഗ്രാമില്‍ എസ്. ടി. വിഭാഗത്തില്‍ ഒരു ഒഴിവുണ്ട്. പ്രസ്തുത ഒഴിവിലേയ്ക്കുള്ള സ്പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് മൂന്നിന് രാവിലെ 10.30ന് നടക്കും. എസ്. ടി. വിഭാഗത്തിന്റെ അഭാവത്തില്‍ എസ്. സി. വിഭാഗത്തെ പരിഗണിക്കുന്നതാണ്. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മോഹിനിയാട്ടം പഠന വിഭാഗത്തില്‍ എത്തിച്ചേരേണ്ടതാണ്.