Featured News
സംസ്‌കൃത സർവകലാശാലയിൽ സൈക്കിൾ റാലിയും ബോധവല്‍ക്കരണ പരിപാടികളുമായി ലോക പരിസ്ഥിതി ദിനാചരണം
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് വകുപ്പ് ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനം വിവിധ ബോധവല്‍ക്കരണ പരിപാടികളോടെ ആചരിക്കുന്നു. രാവിലെ ഏഴിന് സൈക്കിൾ റാലി സംഘടിപ്പിക്കും. കാലടിയിൽ നിന്ന് ആരംഭിക്കുന്ന സൈക്കിൾ റാലി മറ്റൂർ വഴി സഞ്ചരിച്ച് കാലടി പോലീസ് സ്റ്റേഷനും സർവകലാശാലാ കാമ്പസും വഴി തിരികെ കാലടിയിൽ സമാപിക്കും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി മൂകാഭിനയ അവതരണവും സംഘടിപ്പിക്കുന്നതാണ്. രാവിലെ 10ന് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് വകുപ്പിൽ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഡോ. ബിജു വിൻസൻ്റ് മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് പാനൽ ചർച്ച നടക്കും.
Attachment
This article has an official PDF document attached.