0484 2699731, 2463380

reg@ssus.ac.in

Featured News

സംസ്കൃത സർവകലാശാല : നാല് വര്‍ഷ ബിരുദം/ബി. എഫ്. എ/ഡിപ്ലോമ പ്രോഗ്രാമുകള്‍ ജൂലൈ ആറിന് തുടങ്ങും

Published: June 20, 2026 Updated: June 20, 2026 0 min read
ശ്രീശങ്കരാചര്യ സംസ്കൃത സർവകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ നാല് വര്‍ഷ ബിരുദം/ബി. എഫ്. എ./ ഡിപ്ലോമ പ്രോഗ്രാമുകളിലേയ്ക്കുള്ള ക്ലാസ്സുകള്‍ ജൂലൈ ആറിന് ആരംഭിക്കുമെന്ന് സര്‍വ്വകലാശാല അറിയിച്ചു. നൃത്തം, സംഗീതം എന്നീ ബിരുദ പ്രോഗ്രാമുകളിലേയ്ക്കു് അപേക്ഷിച്ചവര്‍ക്കുള്ള അഭിരുചി പരീക്ഷയും, ഡിപ്ലോമ ഇന്‍ ആയുര്‍വേദ പഞ്ചകര്‍മ്മ ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്പാ തെറാപ്പി പ്രോഗ്രാമിലേയ്ക്ക് അപേക്ഷിച്ചവര്‍ക്കുള്ള ശാരീരിക ക്ഷമത പരീക്ഷയും അഭിമുഖവും ജൂണ്‍ 23, 24 തീയതികളില്‍ നടക്കും. ബി. എഫ്. എ. പ്രോഗ്രാമിലേയ്ക്ക് അപേക്ഷിച്ചവര്‍ ജൂണ്‍ 24ന് അഭിരുചി പരീക്ഷയ്ക്ക് ഹാജരാകണം. ജൂണ്‍ 29ന് അഡ്മിഷന്‍ ആരംഭിക്കും.
Attachment