0484 2699731, 2463380

reg@ssus.ac.in

Featured News

സംസ്കൃത സർവ്വകലാശാലയിൽ എക്സ്റ്റന്‍ഷന്‍ ലക്ചര്‍ ; ത്രിദിന ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് 26ന് തുടങ്ങും ; ദ്വിദിന ദേശീയ ശില്പശാല 22ന് തുടങ്ങും

Published: January 19, 2026 Updated: January 19, 2026 1 min read
1. സംസ്കൃത സർവ്വകലാശാലയിൽ എക്സ്റ്റന്‍ഷന്‍ ലക്ചര്‍ ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന എക്സ്റ്റന്‍ഷന്‍ ലക്ചര്‍ ജനുവരി 20ന് രാവിലെ 10.30ന് ലാംഗ്വേജ് ബ്ലോക്കിലുള്ള സെമിനാര്‍ ഹാളില്‍ നടക്കും. “സാമൂഹിക പ്രവര്‍ത്തകര്‍ക്കുള്ള നിയമ സാക്ഷരത – പ്രായോഗികമായി നിയമം മനസിലാക്കല്‍" എന്ന വിഷയത്തെ ആസ്പദമാക്കി അഡ്വ. നോയല്‍ ജോസഫ് പ്രഭാഷണം നിര്‍വ്വഹിക്കും. ഡോ. ജോസ് ആന്റണി അദ്ധ്യക്ഷനായിരിക്കും. 2. സംസ്കൃത സർവ്വകലാശാലയിൽ ത്രിദിന ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് 26ന് തുടങ്ങും ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ സംസ്കൃതം സാഹിത്യം വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പി. എസ്. സുബ്ബരാമ പട്ടര്‍ എന്‍ഡോവ്മെന്റ് ത്രിദിന ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ജനുവരി 26ന് കാലടി മുഖ്യ കാമ്പസിലുള്ള അക്കാദമിക് ബ്ലോക്കില്‍ നടക്കുമെന്ന് സര്‍വ്വകലാശാല അറിയിച്ചു. “ഇന്‍ഡോളജിക്കല്‍ റിസര്‍ച്ചിന്റെ പുതിയ ചക്രവാളങ്ങള്‍" എന്നതാണ് കോണ്‍ഫറന്‍സിന്റെ വിഷയം. 3. സംസ്കൃത സർവ്വകലാശാലയിൽ ദ്വിദിന ദേശീയ ശില്പശാല 22ന് തുടങ്ങും ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ സെന്റര്‍ ഫോര്‍ മ്യൂസിയം സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ കാലടി മുഖ്യകാമ്പസിലെ ലാംഗ്വേജ് ബ്ലോക്കിലുള്ള സെമിനാര്‍ ഹാളില്‍ നടത്തുന്ന ദ്വിദിന ദേശീയ ശില്പശാല ജനുവരി 22ന് ആരംഭിക്കും. "ക്രാഫ്റ്റിംഗ് ദി ഐഡിയാസ് ഓഫ് യൂണിവേഴ്സിറ്റി മ്യൂസിയം" എന്നതാണ് ശില്പശാലയുടെ വിഷയം. വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി ശില്പശാല ഉദ്ഘാടനം ചെയ്യും. സെന്റര്‍ ഫോര്‍ മ്യൂസിയം സ്റ്റഡീസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ആര്‍. ശര്‍മ്മിള അദ്ധ്യക്ഷയായിരിക്കും. സിന്‍ഡിക്കേറ്റ് അംഗം. അഡ്വ. കെ. എസ്. അരുണ്‍ കുമാര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. സുബ്രജിത് ബാനര്‍ജി, ഡോ. കെ. ജി. സനല്‍ കുമാര്‍, എം. കെ. അബ്ദുള്ള മജീദ് എന്നിവര്‍ പ്രസംഗിക്കും. ഡോ. അമിത് സോണി, ഡോ. ബി. വേണുഗോപാല്‍, ഡോ. ശീതള്‍ സിംഗ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
Attachment