Featured News
സംസ്കൃത സർവ്വകലാശാലയിൽ പ്രബന്ധരചനാമത്സരം, ശില്പശാല 16ന്, സപ്തദിന ദേശീയ ശില്പശാല 11ന് തുടങ്ങും
Published: February 10, 2026
Updated: February 10, 2026
1 min read
1. പ്രബന്ധരചനാമത്സരം
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കെ. സരസ്വതിയമ്മ അനുസ്മരണ സംഘാടനസമിതിയുടെ സഹകരണത്തോടെ പ്രബന്ധരചനാമത്സരം സംഘടിപ്പിക്കുന്നു. ‘കെ. സരസ്വതിയമ്മ കൃതികളിലെ പെൺലോകങ്ങൾ’ എന്ന വിഷയത്തിലാണ് മത്സരം. സംസ്ഥാനത്തെ കോളജ്, സർവ്വകലാശാല വിദ്യാർത്ഥികൾക്കും ഗവേഷകർക്കും പങ്കെടുക്കാം. പ്രബന്ധങ്ങൾ 1500 വാക്കിൽ കുറയാതെയും ഗവേഷണരീതിശാസ്ത്രം പാലിച്ചും യൂണിക്കോഡ് ഫോർമാറ്റിൽ തയ്യാറാക്കിയതായിരിക്കണം. ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്ന പ്രബന്ധങ്ങൾക്ക് യഥാക്രമം 3000, 2000, 1000 രൂപയും സർട്ടിഫിക്കറ്റുകളും നല്കുന്നതാണ്. വകുപ്പ് മേധാവിയുടെ സാക്ഷ്യപത്രത്തോടൊപ്പം പ്രബന്ധങ്ങൾ sangeetapp1976@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ പി.ഡി.എഫ്. ഫോർമാറ്റിൽ അയയ്ക്കണം. പ്രബന്ധങ്ങൾ സ്വീകരിക്കുന്ന അവസാനതീയതി ഫെബ്രുവരി 25.
2. സംസ്കൃതസർവ്വകലാശാലയിൽ ശില്പശാല 16ന്
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ ടെക്നോളജി ബിസിനസ് ഇൻക്യുബേറ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശില്പശാല ഫെബ്രുവരി 16ന് കാലടി മുഖ്യ കാമ്പസിലുള്ള യൂട്ടിലിറ്റി സെന്ററിലെ സെമിനാർ ഹാളിൽ രാവിലെ 10.30ന് ആരംഭിക്കും. വൈസ് ചാൻസലർ പ്രൊഫ. കെ.കെ. ഗീതാകുമാരി ശില്പശാല ഉദ്ഘാടനം ചെയ്യും. സിൻഡിക്കേറ്റ് അംഗവും രൂപകല്പന ടെക്നോളജി ബിസിനസ് ഇൻക്യുബേറ്ററിന്റെ ഗവേണിംഗ് കൗൺസിൽ ചെയർ പേഴ്സണുമായ ആർ. അജയൻ അധ്യക്ഷനായിരിക്കും. സിൻഡിക്കേറ്റ് അംഗം പ്രൊഫ. എം. സത്യൻ, രജിസ്ട്രാർ ഡോ. മോത്തി ജോർജ്ജ്, ഡോ. വി.കെ. ഭവാനി, ഡോ. ടി.ജി. ജ്യോതിലാൽ, ഡോ. ജോസ് ആന്റണി എന്നിവർ പ്രസംഗിക്കും. കേരള സ്റ്റാർട്ട് അപ് മിഷൻ അസിസ്റ്റന്റ് മാനേജർ എം. കൃഷ്ണകുമാർ ക്ലാസ് നയിക്കും.
3. സംസ്കൃതസർവ്വകലാശാലയിൽ സപ്തദിന ദേശീയ ശില്പശാല 11ന് തുടങ്ങും
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ സംസ്കൃതം ന്യായം, സംസ്കൃതം ജനറൽ വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സപ്തദിന ദേശീയ ശില്പശാല ഫെബ്രുവരി 11ന് രാവിലെ 10.30ന് കാലടി മുഖ്യക്യാമ്പസിലെ മീഡിയ സെന്ററിൽ ആരംഭിക്കും. ‘ഡിജിറ്റൽ ഫ്യൂച്ചർ ഓഫ് സാൻസ്ക്രിറ്റ് : ടൂൾസ്, ടെക്നിക്സ് ആൻഡ് ട്രെയിനിംഗ് ’ എന്ന വിഷയത്തിൽ സംഘടിപ്പി ക്കുന്ന ശില്പശാലയുടെ ഉദ്ഘാടനം വൈസ് ചാൻസലർ പ്രൊഫ. കെ.കെ. ഗീതാകുമാരി നിർവ്വഹിക്കും. പ്രൊഫ. രേണുക കെ.സി. അധ്യക്ഷയായിരിക്കും. പ്രൊഫ. ശിവാനി വി. മുഖ്യപ്രഭാഷണം നിർവ്വഹിക്കും. രജിസ്ട്രാർ ഡോ. മോത്തി ജോർജ്ജ്, ഡോ. ശിവജ എസ്. നായർ, ഡോ. സരിത ടി.പി. എന്നിവർ പ്രസംഗിക്കും. പ്രൊഫ. ജി. നാരായണൻ, സനൽ വിക്രം, ഡോ. അർജ്ജുന എസ്. ആർ., ഡോ. ഹരികൃഷ്ണ ശർമ്മ കെ.എൻ., ഡോ. സുരേന്ദ്രൻ ചെറുകോടൻ, പ്രൊഫ. കെ.എം. സംഗമേശൻ, ഡോ. എസ്. ജസിമുദ്ദീൻ, ഡോ. ശിവജ എസ്. നായർ, ഡോ. അനിൽ കുമാർ, ഡോ. പി.വി. രാജരാമൻ, പ്രൊഫ. അച്യുത് ശങ്കർ എസ്. നായർ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഫെബ്രുവരി 17ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന സമാപനസമ്മേളനത്തിൽ സിൻഡിക്കേറ്റ് അംഗം പ്രൊഫ. ലിസി മാത്യു വി. സമാപനസന്ദേശം നല്കും. ഡോ. ആതിര ജാതവേദൻ അധ്യക്ഷയായിരിക്കും. പ്രൊഫ. കെ. ജി. കുമാരി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. ഡോ. സരിത ടി.പി., ഡോ. ശിവജ എസ്. നായർ എന്നിവർ പ്രസംഗിക്കും.