Featured News
സംസ്‌കൃത സർവ്വകലാശാലയിൽ മെറിറ്റ് ഡേയും യാത്രയയപ്പും
Published: April 23, 2026
Updated: April 23, 2026
0 min read
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ സംസ്കൃതം വേദാന്തം വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മെറിറ്റ് ഡേയും വിരമിക്കുന്ന അദ്ധ്യാപകരുടെ യാത്രയയപ്പും ഏപ്രില്‍ 24ന് രാവിലെ 10ന് കാലടി മുഖ്യ കാമ്പസില്‍ നടക്കുമെന്ന് സര്‍വ്വകലാശാല അറിയിച്ചു. മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ധര്‍മ്മരാജ് അടാട്ട് മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ. മുത്തുലക്ഷ്മി മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. പ്രൊഫ. കെ. രമാദേവി അമ്മ അധ്യക്ഷയായിരിക്കും. സിന്‍ഡിക്കേറ്റ് അംഗം. ഡോ. ടി. മിനി, രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ്, ഡോ. വി. കെ. ഭവാനി, പ്രൊഫ. സുനിത ഗോപാലകൃഷ്ണന്‍, പ്രൊഫ. ജി. നാരായണന്‍, ഡോ. കെ. യമുന, ഡോ. ലിഷ സി. ആര്‍, അതുല്യ കെ. എല്‍, പ്രൊഫ. എസ്. ഷീബ എന്നിവര്‍ പ്രസംഗിക്കും. 2021 മുതല്‍ പി. എച്ച്. ഡി. നേടിയ 22 പേരെയും മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്കാരം, പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പുകള്‍ എന്നിവ നേടിയവരെയും ചടങ്ങില്‍ ആദരിക്കും.
ഉച്ചകഴിഞ്ഞ് നടക്കുന്ന യോഗത്തില്‍ സര്‍വ്വകലാശാലയില്‍ നിന്നും വിരമിക്കുന്ന പ്രൊഫ. വി. വസന്തകുമാരി, പ്രൊഫ. മഹേശ്വരി പിളള എസ്. എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കും. പ്രൊഫ. കെ. രമാദേവി അമ്മ അധ്യക്ഷയായിരിക്കും. പ്രൊഫ. ജി. നാരായണന്‍, ഡോ. ജയലക്ഷ്മി വി., പ്രൊഫ. വി. വസന്തകുമാരി, പ്രൊഫ. മഹേശ്വരി പിള്ള എസ്. എന്നിവര്‍ പ്രസംഗിക്കും.