സംസ്കൃത സർവ്വകലാശാലയിൽ സ്വാതന്ത്ര്യദിനാഘോഷം
Published: August 13, 2026
Updated: August 13, 2026
0 min read
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ ആഗസ്റ്റ് 15ന് രാവിലെ ഒൻപതിന് സർവ്വകലാശാല ആസ്ഥാനത്തുള്ള ഭരണനിർവ്വഹണ ബ്ലോക്കിന് മുമ്പിൽ നടക്കുമെന്ന് സർവകലാശാല അറിയിച്ചു. രജിസ്ട്രാർ ഡോ. ടി. എസ്. ലാൻസ്‌ലെറ്റ് ദേശീയപതാക ഉയർത്തും. തുടർന്ന് ദേശീയഗാനം ആലപിക്കും. സർവ്വകലാശാലയുടെ പ്രാദേശിക ക്യാമ്പസുകളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് അതത് പ്രാദേശിക ക്യാമ്പസുകളിലെ ഡയറക്ടർമാർ നേതൃത്വം നൽകും.