സംസ്കൃത സർവ്വകലാശാല : പി. ജി. പ്രവേശന പരീക്ഷകള്‍ 25 ന് തുടങ്ങും
ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ വിവിധ പഠന കേന്ദ്രങ്ങളില്‍ വിവിധ പി. ജി., പി. ജി. ഡിപ്ലോമ പ്രോഗ്രാമുകളില്‍ പ്രവേശനത്തിനായി അപേക്ഷിച്ചവര്‍ക്കുള്ള പ്രവേശന പരീക്ഷകള്‍ മെയ് 25, 26, 29, 30 തീയതികളില്‍ നടക്കുമെന്ന് സര്‍വ്വകലാശാല അറിയിച്ചു. ഫൈന്‍ ആര്‍ട്ട്സ്, തീയറ്റര്‍, ഡാന്‍സ്-ഭരതനാട്യം, ഡാന്‍സ് - മോഹിനിയാട്ടം പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷിച്ചിട്ടുള്ളവര്‍ക്കുള്ള അഭിരുചി/പ്രായോഗിക/പോര്‍ട്ട് ഫോളിയോ അവതരണം/അഭിമുഖം എന്നിവ പ്രവേശന പരീക്ഷാദിനം തന്നെ അതത് വകുപ്പുകളില്‍ നടക്കും. ഫൈന്‍ ആര്‍ട്സില്‍ പി. ജി. പ്രവേശനത്തിന് അപേക്ഷിച്ചിരിക്കുന്നവര്‍ പ്രവേശന പരീക്ഷയുടെ അന്ന് തന്നെ പെയിന്റിംഗ് ഡിപ്പാര്‍ട്ട്മെന്റ് മേധാവിക്ക് തങ്ങളുടെ പോര്‍ട്ട്ഫോളിയോ സമര്‍പ്പിക്കേണ്ടതാണ്. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ സയന്‍സില്‍ പി. ജി. പ്രവേശനത്തിന് അപേക്ഷകരായുള്ളവര്‍ പ്രവേശന പരീക്ഷാ ദിവസം രാവിലെ എട്ടിന് കാലടി മുഖ്യകേന്ദ്രത്തിലുള്ള ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ഫിസിക്കല്‍ ഫിറ്റ്നസ് ടെസ്റ്റിനായി ഹാജരാകേണ്ടതാണെന്ന് സര്‍വ്വകലാശാല അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in സന്ദര്‍ശിക്കുക.
Attachment
This article has an official PDF document attached.