0484 2699731, 2463380

reg@ssus.ac.in

Featured News

സര്‍വ്വകലാശാല വാര്‍ത്തകള്‍

Published: February 18, 2026 Updated: February 18, 2026 1 min read
സര്‍വ്വകലാശാല വാര്‍ത്തകള്‍
1. സംസ്കൃത സർവ്വകലാശാല: ശ്രീശങ്കര കപ്പ് 19ന് തുടങ്ങും ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീശങ്കര കപ്പ് 2026 വോളിബോൾ ടൂർണമെന്റ് ഫെബ്രുവരി 19, 20 തീയതികളിൽ സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസിലെ വോളിബോൾ കോർട്ടിൽ സംഘടിപ്പിക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ടൂർണമെന്റിൽ കേരളത്തിലെ വിവിധ കോളേജുകൾ പങ്കെടുക്കും. കായിക പ്രേമികൾക്കും വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും മത്സരങ്ങൾ നേരിൽ കാണുവാൻ അവസരം ഒരുക്കിയിട്ടുണ്ടെന്ന് സർവകലാശാല അറിയിച്ചു. 2. സംസ്കൃത സർവ്വകലാശാല: പരീക്ഷകള്‍ മാര്‍ച്ച് 15ന് തുടങ്ങും ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ പി. ജി. ഡിപ്ലോമ ഇന്‍ മാനുസ്ക്രിപ്റ്റോളജി (2025 അഡ്മിഷന്‍) രണ്ടാം സെമസ്റ്റര്‍ പി. ജി. ഡിപ്ലോമ ഇന്‍ സാന്‍സ്ക്രിറ്റ് കമ്പ്യൂട്ടേഷന്‍ ലിംഗ്വിസ്റ്റിക്സ് (2023, 2024 അഡ്മിഷനുകള്‍) പരീക്ഷകളുടെ കോഴ്സ്/പരീക്ഷ രജിസ്ട്രേഷന്‍ എല്ലാ വിദ്യാര്‍ത്ഥികളും കോര്‍/ഇലക്ടീവ്/പ്രാക്ടിക്കല്‍/പ്രൊജക്ട് ഉള്‍പ്പെടെ എല്ലാ കോഴ്സുകളും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണമെന്ന് സര്‍വ്വകലാശാല അറിയിച്ചു. എല്ലാ വിദ്യാര്‍ത്ഥികളും നാഷണല്‍ അക്കാദമിക് ഡിപ്പോസിറ്ററി പോര്‍ട്ടലിലും രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കോഴ്സ് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ഫെബ്രുവരി 20. പരീക്ഷ രജിസ്ട്രേഷന്‍ ഫെബ്രുവരി 25ന് ആരംഭിക്കും. പരീക്ഷ രജിസ്റ്റര്‍ ചെയ്യുവാനുള്ള അവസാന തീയതി മാര്‍ച്ച് രണ്ട്. പരീക്ഷകള്‍ മാര്‍ച്ച് 15ന് തുടങ്ങും. 3. ഫോട്ടോ അടിക്കുറിപ്പ്: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സംസ്കൃതം സാഹിത്യം, മലയാളം വിഭാഗങ്ങളുടെയും എന്‍. വി. സ്മാരക സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ കാലടി മുഖ്യ കാമ്പസിലെ അക്കാദമിക് ബ്ലോക്ക് ഒന്നിലുള്ള സെമിനാര്‍ ഹാളില്‍ സംഘടിപ്പിച്ച എന്‍. വി. അനുസ്മരണ സെമിനാറും എന്‍. വിയുടെ പുസ്തക ശേഖരം കൈമാറലും വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്യുന്നു. 4. സംസ്കൃത സർവ്വകലാശാല: പഞ്ചദിന പരീശീലന പരിപാടി ആരംഭിച്ചു ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ അനധ്യാപക ജീവനക്കാര്‍ക്കായി ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ സംഘടിപ്പിക്കുന്ന പഞ്ചദിന പരിശീലന പരിപാടി സര്‍വ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസില്‍ ആരംഭിച്ചു. സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. മാത്യൂസ് ടി. തെള്ളി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ ഡ‍യറക്ടര്‍ പ്രൊഫ. അജിത് കുമാര്‍ കെ. വി. അധ്യക്ഷനായിരുന്നു. ജോയിന്റ് രജിസ്ട്രാര്‍ സുഖേഷ് കെ. ദിവാകര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ മുഹമ്മദ് ഹാരിസ് എച്ച്. എന്നിവര്‍ പ്രസംഗിച്ചു. കേരള സ്റ്റേറ്റ് ഐ. ടി. മിഷനാണ് നിര്‍മ്മിത ബുദ്ധി സംബന്ധിച്ച ട്രെയിനിംഗ് സെഷനുകള്‍ നയിക്കുന്നത്. സര്‍വ്വകലാശാലയുടെ എല്ലാ പ്രാദേശിക കാമ്പസുകളിലെയും ജീവനക്കാര്‍ പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഫോട്ടോ അടിക്കുറിപ്പ്: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ അനധ്യാപക ജീവനക്കാര്‍ക്കായി ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ സംഘടിപ്പിക്കുന്ന പഞ്ചദിന പരിശീലന പരിപാടി സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. മാത്യൂസ് ടി. തെള്ളി ഉദ്ഘാടനം ചെയ്യുന്നു. 5. ഡിജിറ്റൽ ഫ്യൂച്ചർ ഓഫ് സാൻസ്ക്രിറ്റ്: ടൂൾസ്, ടെക്നിക്സ് ആൻ്റ് ട്രെയിനിംഗ്: സപ്തദിന ദേശീയ ശില്പശാല സമാപിച്ചു ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സംസ്കൃതം ന്യായ വിഭാഗവും സംസ്കൃതം ജനറൽ വിഭാഗവും സംയുക്തമായി “Digital Future of Sanskrit: Tools, Techniques and Training” എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദേശീയ ശില്പശാല സമാപിച്ചു. സംസ്കൃത പഠനത്തെയും ഗവേഷണത്തെയും ഡിജിറ്റൽ സാങ്കേതിക വിദ്യകളുമായി ഏകീകരിക്കുന്നതും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ്, ഡിജിറ്റൽ ടെക്സ്റ്റ് പ്രോസസ്സിംഗ് തുടങ്ങിയ വിവിധ മേഖലകളിൽ പരിശീലനം നൽകുന്നതിനുമായി സംഘടിപ്പിച്ച ശില്പശാലയുടെ സമാപന സമ്മേളനം സിൻഡിക്കേറ്റ് അംഗം പ്രൊഫ. വി. ലിസി മാത്യു ഉദ്ഘാടനം ചെയ്തു. ഡോ. ആതിര ജാതവേദൻ അധ്യക്ഷയായിരുന്നു. പ്രൊഫ. രേണുക കെ. സി., ഡോ. സരിത ടി. പി., ഡോ. ശിവജ എസ്. നായർ എന്നിവർ പ്രസംഗിച്ചു.
Attachment