0484 2699731, 2463380

reg@ssus.ac.in

Featured News

സര്‍വ്വകലാശാല വിവിധ വാര്‍ത്തകള്‍

Published: November 05, 2025 Updated: November 05, 2025 1 min read
സര്‍വ്വകലാശാല വിവിധ വാര്‍ത്തകള്‍
(1) സംസ്കൃത സര്‍വ്വകലാശാല : എഫ്. വൈ. യു. ജി. പി. പരീക്ഷാ തീയതി‍ പുതുക്കി നിശ്ചയിച്ചു ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ എഫ്. വൈ. യു. ജി. പി. പരീക്ഷാ തീയതി‍ പുതുക്കി നിശ്ചയിച്ചു. നവംബര്‍ ആറിന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് നവംബനര്‍ 13ലേയ്ക് മാറ്റിയത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in സന്ദര്‍ശിക്കുക. (2) സംസ്കൃത സര്‍വ്വകലാശാല : യു. ജി. സി. പരീക്ഷാ പരിശീലനം ആരംഭിച്ചു ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയും ന്യൂനപക്ഷക്ഷേമ വകുപ്പും സംയുക്തമായി ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന യു. ജി. സി. /സി. എസ്. ഐ. ആര്‍ - ജെ. ആര്‍. എഫ് / നെറ്റ് പരീക്ഷാ പരിശീലനം സര്‍വ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസില്‍ ആരംഭിച്ചു. രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ് പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡോ. ജോസ് ആന്റണി അദ്ധ്യക്ഷനായിരുന്നു. ഡോ. എന്‍. വി. മധുസൂദനന്‍ മുഖ്യപ്രഭാഷണം നടത്തി. മഞ്ജു കെ. എം. പ്രസംഗിച്ചു. ഫോട്ടോ അടിക്കുറിപ്പ് : ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയും ന്യൂനപക്ഷക്ഷേമ വകുപ്പും സംയുക്തമായി ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന യു. ജി. സി. പരീക്ഷാ പരിശീലനം കാലടി മുഖ്യ കാമ്പസില്‍ രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു. (3) സംസ്കൃത സർവകലാശാലയുടെ മൂന്ന് പുസ്തകങ്ങള്‍ പ്രകാശിപ്പിച്ചു ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ പ്രസിദ്ധീകരണ വിഭാഗം പ്രസിദ്ധീകരിച്ച മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ നടന്നു. എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. എം. തോമസ് മാത്യു പുസ്തകങ്ങളുടെ പ്രകാശനം നിര്‍വ്വഹിച്ചു. കേരളീയ സംസ്കൃത സാഹിത്യ ചരിത്രം - ആറ് വാല്യങ്ങള്‍ (വടക്കുംകൂര്‍ രാജരാജവര്‍മ്മരാജാ), കേരളീയ ചുമര്‍ചിത്രകലയിലെ സൗന്ദര്യദര്‍ശനം (ഡോ. സാജു തുരുത്തില്‍), റെസ്‍പോണ്‍സ് ടു പോയട്രി (ഡോ. ജി. ബാലമോഹന്‍ തമ്പി) എന്നീ പുസ്തകങ്ങളുടെ പ്രകാശനമാണ് നടന്നത്. ശാന്തകുമാരിരാജാ വടക്കുംകൂര്‍ കോവിലകം, സിന്‍ഡിക്കേറ്റ് അംഗം ഡോ. ടി. മിനി, ഡോ. സുഭദ്ര എന്നിവര്‍ യഥാക്രമം പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി അദ്ധ്യക്ഷയായിരുന്നു. സിന്‍ഡിക്കേറ്റ് അംഗം ഡോ. വി. ലിസി മാത്യു, ഡോ. ആര്‍. ശര്‍മിള, സുഖേഷ് കെ. ദിവാകര്‍, മുഹമ്മദ് ഹാരിസ് എന്നിവര്‍ പ്രസംഗിച്ചു. സര്‍വ്വകലാശാല പ്രസിദ്ധീകരണങ്ങള്‍ ഓണ്‍ലൈനായി വില്പന നടത്തുന്നതിനുള്ള വെബ്സൈറ്റിന്റെ ലോഞ്ചിംഗ് വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി നിര്‍വ്വഹിച്ചു. ഫോട്ടോ അടിക്കുറിപ്പ് : ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല പ്രസിദ്ധീകരിക്കുന്ന വടക്കുംകൂര്‍ രാജരാജവര്‍മ്മരാജാ രചിച്ച ആറ് വാല്യങ്ങളുള്ള കേരള സംസ്കൃത സാഹിത്യ ചരിത്രത്തിന്റെ പ്രകാശനം പ്രൊഫ. തോമസ് മാത്യു, ആദ്യ പ്രതി ശാന്തകുമാരിരാജാ വടക്കുംകൂ‍‍ര്‍ കോവിലകത്തിന് നല്‍കി നിര്‍വ്വഹിക്കുന്നു. വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി സമീപം.
Attachment