0484 2699731, 2463380

reg@ssus.ac.in

ഒ.വി. വിജയന്റേത് കാലാതീതമായ വര : ഇ.പി. ഉണ്ണി

Published: October 09, 2025 Updated: October 09, 2025 1 min read
ഒ.വി. വിജയന്റേത് കാലാതീതമായ വര : ഇ.പി. ഉണ്ണി
1. ഒ.വി. വിജയന്റേത് കാലാതീതമായ വര : ഇ.പി. ഉണ്ണി കാലാതീതമായ വരകളാണ് ഒ.വി. വിജയന്റേതെന്ന് ഇന്ത്യൻ എക്സ്പ്രസ് (ഡൽഹി) ചീഫ് പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റ് ഇ.പി. ഉണ്ണി അഭിപ്രായപ്പെട്ടു. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ മലയാള വിഭാഗവും മലയാണ്മയും സംയുക്തമായി കാലടി മുഖ്യക്യാമ്പസിലെ ലാംഗ്വേജ് ബ്ലോക്കിലുള്ള സെമിനാർ ഹാളിൽ സംഘടിപ്പിച്ച ഏകദിന ലക്ചർ ഡെമോൺസ്ട്രേഷനിൽ “ഒ.വി. വിജയൻ : വര എഴുത്തിലേയ്ക്ക്” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജന്മശതാബ്ദിയിലേക്ക് എത്തുന്ന ഒ.വി. വിജയൻ തന്റെ കാലത്തെ മറികടന്ന് കൂടുതൽ പ്രസക്തി നേടിക്കൊണ്ടിരിക്കുന്നു. എഴുത്തുകാരനെന്നതിൽ ഉപരിയായി അദ്ദേഹത്തിന്റെ സാമൂഹിക കാഴ്ചപ്പാട് കാർട്ടൂണുകളിലൂടെയാണ് ശക്തമായി പ്രകടമായത്. വിജയന്റെ കാർട്ടൂണുകൾ സമകാലിക രാഷ്ട്രീയത്തിനോട് കൂടി പ്രതികരിക്കുവാൻ പ്രാപ്തമായിരുന്നു, ഇ.പി. ഉണ്ണി പറഞ്ഞു. മലയാള വിഭാഗം മേധാവി ഡോ. സജിത കെ.ആർ. അധ്യക്ഷയായിരുന്നു. സിൻഡിക്കേറ്റ് അംഗം പ്രൊഫ. വി. ലിസി മാത്യു, ഡോ. സംഗീത തിരുവൾ പി.പി., അജിത് കുമാർ ഒ.ബി. എന്നിവർ പ്രസംഗിച്ചു. ഫോട്ടോ അടിക്കുറിപ്പ് : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ മലയാളവിഭാഗവും മലയാണ്മയും സംയുക്തമായി കാലടി മുഖ്യക്യാമ്പസിലെ ലാംഗ്വേജ് ബ്ലോക്കിലുള്ള സെമിനാർ ഹാളിൽ സംഘടിപ്പിച്ച ഏകദിന ലക്ചർ ഡെമോൺസ്ട്രേഷനിൽ ഇന്ത്യൻ എക്സ്പ്രസ് (ഡൽഹി) ചീഫ് പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റ് ഇ.പി. ഉണ്ണി മുഖ്യപ്രഭാഷണം നടത്തുന്നു. മലയാള വിഭാഗം മേധാവി ഡോ. സജിത കെ.ആർ., സിൻഡിക്കേറ്റ് അംഗം പ്രൊഫ. വി. ലിസി മാത്യു, ഡോ. സംഗീത തിരുവൾ പി.പി., അജിത് കുമാർ ഒ.ബി. എന്നിവർ സമീപം. 2. സംസ്കൃത സര്‍വ്വകലാശാലയിൽ യു. ജി. സി. / സി. എസ്. ഐ. ആർ.- നെറ്റ് /ജെ. ആര്‍. എഫ്. സൗജന്യ പരീക്ഷാ പരിശീലനം ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയും ന്യൂനപക്ഷ ക്ഷേമ വകുപ്പും ചേര്‍ന്ന് സര്‍വ്വകലാശാലയിലെയും, മറ്റു കോളേജുകളിലെയും ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായി യു. ജി. സി. / സി. എസ്. ഐ. ആർ. - നെറ്റ് /ജെ. ആര്‍. എഫ്. പരീക്ഷാ പരിശീലനം നല്‍കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന 50 വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം പൂര്‍ണ്ണമായി സൗജന്യമായിരിക്കും. ജനറല്‍ പേപ്പര്‍ ഒന്നിന് 12 ദിവസത്തെ പരിശീലനം ഓഫ്‍ലൈനായി ശനി, ‍ഞായര്‍, മറ്റു അവധി ദിവസങ്ങളിലായാണ് സംഘടിപ്പിച്ചിരിക്കുന്നത്. പരിചയ സമ്പന്നരും, പ്രഗത്ഭരുമായ പരിശീലകര്‍ നേതൃത്വം നല്‍കുന്ന പരിശീലന പരിപാടി സംഘടിപ്പിക്കുന്നത് സര്‍വ്വകലാശാലയിലെ ഈക്വൽ ഓപ്പർച്ച്യൂണിറ്റി സെല്ലും കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലും ചേര്‍ന്നാണ്. 12 ദിവസത്തെ പരിശീലന പരിപാടിയില്‍ ഹാജര്‍ നിര്‍ബന്ധമാണ്. പി ജി ഒന്നാം വര്‍ഷ പരീക്ഷയില്‍ 55 % മാര്‍ക്ക് നേടി രണ്ടാം വര്‍ഷ പഠനം നടത്തുന്നവര്‍ക്കും 55% മാര്‍ക്കോടെ പി. ജി. പഠനം പൂര്‍ത്തി യാക്കിയവര്‍ക്കും അപേക്ഷിക്കാം. പ്രവേശനം ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം. ന്യൂനപക്ഷ ബി.പി.എല്‍. വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണനയുണ്ടാ യിരിക്കും. എ.പി.എല്‍. വിഭാഗത്തില്‍ എട്ട് ലക്ഷത്തില്‍ താഴെ വരുമാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9048969806.
Attachment