0484 2699731, 2463380

reg@ssus.ac.in

Featured News

1.ബി എഫ് എ, നാല് വർഷ ബിരുദം: സ്പെഷ്യൽ റിസർവേഷൻ അഡ്മിഷൻ ജൂലൈ 30ന്, 2. പി. ജി. / പി. ജി. ഡിപ്ലോമ; സ്പോട്ട് അഡ്മിഷന്‍ 29ന്

Published: July 28, 2026 Updated: July 28, 2026 1 min read
1. സംസ്‌കൃത സർവകലാശാലയിൽ ബി എഫ് എ, നാല് വർഷ ബിരുദം: സ്പെഷ്യൽ റിസർവേഷൻ അഡ്മിഷൻ ജൂലൈ 30ന് ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ബി എഫ് എ പ്രോഗ്രാമിലും കാലടി കാമ്പസിലും വിവിധ പ്രാദേശിക കാമ്പസുകളിലുമുള്ള നാല് വർഷ ബിരുദ പ്രോഗ്രാമുകളിലും ഒഴിവുള്ള സ്പെഷ്യൽ റിസർവേഷൻ വിഭാഗങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിലേയ്ക്ക് ജൂലൈ 30ന് രാവിലെ 10.30ന് സ്പെഷ്യൽ റിസർവേഷൻ അഡ്‌മിഷൻ നടത്തുന്നു. വിജ്ഞാപന പ്രകാരം അപേക്ഷിച്ചിട്ടുള്ള, മെറിറ്റിൽ പ്രവേശനം ലഭിച്ചിട്ടില്ലാത്തവർക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക. 2. സംസ്കൃത സർവകലാശാലയിൽ പി. ജി. / പി. ജി. ഡിപ്ലോമ; സ്പോട്ട് അഡ്മിഷന്‍ 29ന് ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസിലും വിവിധ പ്രാദേശിക കാമ്പസുകളിലുമുള്ള പി. ജി. / പി. ജി. ഡിപ്ലോമ പ്രോഗ്രാമുകളിലെ എസ്. സി/ എസ്. ടി. വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഒഴിവുകളിലേയ്ക്ക് ജൂലൈ 29ന് രാവിലെ 10.30ന് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഒഴിവുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ സര്‍വ്വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് കാമ്പസുകളിലെ പഠന വിഭാഗങ്ങളിൽ സ്പോട്ട് അഡ്മിഷന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in സന്ദര്‍ശിക്കുക.
Attachment