0484 2699731, 2463380

reg@ssus.ac.in

Featured News

1. അനുശോചിച്ചു ; 2. സംസ്‌ക്യത സർവകലാശാല : പി. ജി. ഡിപ്ലോമ പരീക്ഷകള്‍ മാര്‍ച്ച് 16ന് തുടങ്ങും

Published: March 11, 2026 Updated: March 11, 2026 0 min read
1. അനുശോചിച്ചു ശ്രീശങ്കരാചാര്യ സംസ്‌ക്യത സർവകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറായിരുന്ന പ്രൊഫ. കെ. എന്‍. പണിക്കരുടെ നിര്യാണത്തില്‍ സര്‍വ്വകലാശാല സമൂഹം അനുശോചിച്ചു. കാലടി മുഖ്യ കാമ്പസിലെ യൂട്ടിലിറ്റി സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. വി. ലിസി മാത്യു അധ്യക്ഷയായിരുന്നു. രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ്, ഫിനാന്‍സ് ഓഫീസര്‍ സില്‍വി കൊടക്കാട്ട്, പ്രൊഫ. കെ. എം. സംഗമേശന്‍, പ്രൊഫ. സൂസന്‍ തോമസ്, പി. ബി. സക്കീര്‍, റെജി കമല സുകുമാരന്‍, മാര്‍ഗി മധു എന്നിവര്‍ പ്രസംഗിച്ചു. 2. സംസ്‌ക്യത സർവകലാശാല : പി. ജി. ഡിപ്ലോമ പരീക്ഷകള്‍ മാര്‍ച്ച് 16ന് തുടങ്ങും ശ്രീശങ്കരാചാര്യ സംസ്‌ക്യത സർവകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ പി. ജി. ഡിപ്ലോമ ഇന്‍ മാനുസ്ക്രിപ്റ്റോളജി (2025 പ്രവേശനം) പി. ജി. ഡിപ്ലോമ ഇന്‍ സാന്‍സ്ക്രിറ്റ് കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്സ് (2024 പ്രവേശനം) പരീക്ഷകള്‍ മാര്‍ച്ച് 16ന് ആരംഭിക്കും.
Attachment